SignIn
Kerala Kaumudi Online
Wednesday, 10 June 2026 11.10 AM IST

മലമ്പുഴ ഡാമിൽ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി; കുളിക്കാനിറങ്ങിയത് നിരോധിത മേഖലയിൽ

READ ENGLISH VERSION
drowning

പാലക്കാട്: മലമ്പുഴ ഡാമിൽ കാണാതായ കോളേജ് വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. പാലക്കാട് ഇരട്ടയാലിലെ സ്വകാര്യ കോളേജ് വിദ്യാർത്ഥി ഷെമിലാണ് മരിച്ചത്. ഇന്നലെ വൈകുന്നേരമാണ് ഷെമിലിനെ കാണാതായത്.

മലപ്പുറം പെരിയാപുരം സ്വദേശിയായ ഷെമിൽ ഇന്നലെ വൈകുന്നേരം അഞ്ചുമണിയോടെയാണ് സുഹൃത്തുക്കൾക്കൊപ്പം മലമ്പുഴ ഡാമിൽ കുളിക്കാനിറങ്ങിയത്. തിരികെ നീന്തിക്കയറുന്നതിനിടെ ഷെമിലിനെ കാണാതാകുകയായിരുന്നു. തുടർന്ന് ഫയർഫോഴ്‌സെത്തി തെരച്ചിൽ നടത്തിയെങ്കിലും വിദ്യാർത്ഥിയെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. രാത്രിയായതിനാൽ വെളിച്ചക്കുറവ് കാരണം തെരച്ചിൽ താൽക്കാലികമായി നിർത്തിവച്ചിരുന്നു. ഇന്ന് രാവിലെ ഫയർഫോഴ്‌സിന്റെ സ്കൂബാ ഡൈവിങ് സംഘം നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

മലമ്പുഴ ഡാമിന്റെ വൃഷ്‌ടി പ്രദേശമായ കടുവാച്ചാലിലാണ് വിദ്യാർത്ഥികൾ കുളിക്കാനിറങ്ങിയത്. ചെളിയും കുഴികളും നിറഞ്ഞ ഇവിടം നിരോധിതമേഖലയാണ്. പ്രദേശവാസികൾ പോലും ഇറങ്ങാൻ മടിക്കുന്ന സ്ഥലമാണിത്. കഴിഞ്ഞ വർഷം ഇതേ സ്ഥലത്ത് രണ്ട് വിദ്യാ‌ർത്ഥികൾ മുങ്ങിമരിച്ചതായി ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ പറയുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: DROWNING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA