SignIn
Kerala Kaumudi Online
Monday, 05 October 2026 2.17 AM IST

വ്യക്തിപരമായ കാരണങ്ങളാൽ ഒഴിഞ്ഞെന്ന് വിശദീകരണം

aa

പാലക്കാട് : വ്യക്തിപരമായകാരണങ്ങളാൽ ജില്ലാ സെക്രട്ടറി സ്ഥാനത്ത് തുടരാനാവില്ലെന്ന് ഇ.എൻ.സുരേഷ് ബാബു പാർട്ടിയെ അറിയിച്ചിരുന്നുവെന്നും അത് അംഗീകരിച്ചാണ് സംസ്ഥാനനേതൃത്വം സെക്രട്ടറിയെ മാറ്റിയതെന്നും സി.പി.എം നേതൃത്വം. സുരേഷ് ബാബുവിനെതിരെ ഒരു പരാതിയും പാർട്ടിക്ക് ലഭിച്ചിട്ടില്ലെന്നും പുതിയ സെക്രട്ടറി വി.ചെന്താമരാക്ഷൻ പ്രതികരിച്ചു. സുരേഷ് ബാബു ജില്ലാ സെക്രട്ടേറിയറ്റിലും സംസ്ഥാന സമിതിയിലും തുടരും. ടി.പി.മുഹമ്മദ്, കെ.ജയദേവൻ, എൻ.കെ.നാരായണൻകുട്ടി, രാധാകൃഷ്ണൻ വടക്കാഞ്ചേരി, രമാധരൻ കൊല്ലങ്കോട്, പരമേശ്വരൻ അട്ടപ്പാടി എന്നിങ്ങനെ ആറ് ഏരിയ സെക്രട്ടറിമാരെയും ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് ഷിബി കൃഷ്ണ , എക്സിക്യുട്ടീവ് അംഗം എ.എൻ.നീരജ്, എന്നിവരെയും ജില്ലാ കമ്മിറ്റിയിലെ ക്ഷണിതാക്കളായും വിപുലീകൃത ജില്ലാ കമ്മിറ്റി യോഗം തിരഞ്ഞെടുത്തിട്ടുണ്ട്. 11 പേരടങ്ങുന്ന ജില്ലാ സെക്രട്ടേറിയറ്റ് അതേപടി തുടരും.

മൂന്ന് ടേം വ്യവസ്ഥയുണ്ടെങ്കിലും പാർട്ടിയെ സംബന്ധിച്ച് ഇടയ്ക്ക് വെച്ച് മാറുകയോ മാറ്റുകയോ ചെയ്യാം. വ്യക്തിപരമായ തീരുമാനത്താലാണ് മാറ്റമെന്ന് ഇ.എൻ.സുരേഷ് ബാബു പ്രതികരിച്ചു. ജില്ലയെ സംബന്ധിച്ചിടത്തോളം സംഘടനാപരമായ കുറവുകളുണ്ട്. ഇതടക്കം വലിയ ചർച്ചയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. വിജയത്തിനിടയിലും ഇവിടെ പാർട്ടിക്ക് ക്ഷീണമുണ്ടായിട്ടുണ്ട്. വ്യക്തിപരമായ ചില കാര്യങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CPM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA