
കൊച്ചി:ഇന്ത്യ ആതിഥ്യം വഹിക്കുന്ന ബ്രിക്സ് രാജ്യങ്ങളിലെ വനിതാ മന്ത്രിമാരുടെ യോഗം ഇന്നും നാളെയും കൊച്ചി ഗ്രാൻഡ് ഹയാത്ത് ഹോട്ടലിൽ നടക്കും. പ്രതിരോധശേഷി,നൂതനാശയം,സഹകരണം,സുസ്ഥിരത എന്നിവ കേന്ദ്രീകരിച്ചാണ് ചർച്ചകൾ.ബ്രിക്സ് വനിതാ പ്രവർത്തക സമിതി സമ്മേളനം ഇന്നലെ സമാപിച്ചു.വനിതാ പ്രവർത്തക സമിതി തുടക്കമിട്ട പ്രവർത്തനങ്ങൾ മന്ത്രിമാർ ചർച്ച ചെയ്യും.സഹകരണം തുടരാനുള്ള തന്ത്രപരമായ നടപടികൾ തീരുമാനിക്കും.സ്ത്രീകളുടെ നേതൃത്വശേഷി വർദ്ധിപ്പിക്കൽ,സാമ്പത്തിക അവസരങ്ങൾ വികസിപ്പിക്കൽ,ഡിജിറ്റൽ-സാമ്പത്തിക ഉൾപ്പെടുത്തൽ,സംരംഭകത്വം പ്രോത്സാഹിപ്പിക്കൽ എന്നിവയാണ് പ്രധാന ചർച്ചാവിഷയങ്ങൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |