തിരുവനന്തപുരം: സ്വകാര്യ ബസുകളോട് ശത്രുതാപരമായ സമീപനമില്ലെന്ന് ഗതാഗത മന്ത്രി സി.പി ജോൺ. ദേശസാത്കൃത റൂട്ടുകളിൽ 140 കിലോമീറ്റർ നിബന്ധനയടക്കം ബസുടമകൾ ഉന്നയിച്ച വിഷയങ്ങൾ പലതിലും തുടർ ചർച്ച വേണ്ടതാണെന്ന് മന്ത്രി മാദ്ധ്യമങ്ങളോടു പറഞ്ഞു. ബസിന്റെ നിറവും ബോഡി കോഡുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ കുറച്ചുകൂടി സമയം ആവശ്യമുണ്ട്. ആർ.ടി.ഒ ഓഫീസിലെ സാങ്കേതിക ബുദ്ധിമുട്ടുകൾ പരിഹരിക്കും. സ്വകാര്യ ബസുകളോട് അയവുള്ള സമീപനം സ്വീകരിക്കണമെന്ന് മോട്ടോർ വാഹനവകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നുകരുതി നിയമ ലംഘനങ്ങൾക്ക് കൂട്ടുനിൽക്കില്ല. എ.ഐ സഹായത്തോടെ റൂട്ടുകൾ കണ്ടെത്തുന്നതിന് കേരള ബസ് എന്ന പേരിൽ റൂട്ട് പ്ലാനിംഗ് ഓട്ടോമേഷൻ നടപ്പാക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |