
തിരുവനന്തപുരം: പ്രിയദർശിനി പദ്ധതി കാരണം തകർന്ന സ്വകാര്യ ബസ് വ്യവസായത്തെ സംരക്ഷിക്കുക, വിദ്യാർത്ഥികളുടെ ടിക്കറ്റ് നിരക്ക് ഉൾപ്പെടെ വർദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഇന്നു മുതൽ സെക്രട്ടേറിയറ്റ് നടയിൽ അനിശ്ചിതകാല നിരാഹാര സമരം നടത്തുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് കെ.കെ. തോമസ്, വൈസ് പ്രസിഡന്റ് ശരണ്യ മനോജ് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 10ന് എസ്.ടി.യു സംസ്ഥാന പ്രസിഡന്റ് എം. റഹ്മത്തുള്ള എം.എൽ.എ സമരം ഉദ്ഘാടനം ചെയ്യും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |