
ആലപ്പുഴ: കേരളകൗമുദിയുടെ 115-ാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന 'കയർ കോൺക്ലേവ്' ഇന്ന് വൈകിട്ട് നാലിന് ആഭ്യന്തരം - വിജിലൻസ് - കയർ വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. ഹവേലി ബാക്ക് വാട്ടർ റിസോർട്ടിൽ നടക്കുന്ന ചടങ്ങിൽ കേരളകൗമുദി യൂണിറ്റ് ചീഫ് കെ.എസ്.സന്ദീപ് അദ്ധ്യക്ഷനാകും. കയർ വ്യവസായ രംഗത്തെ പ്രതിനിധീകരിച്ച് വിദേശ കയറ്റുമതിക്കാർ, ചെറുകിട സംരംഭകർ, മാറ്റ്സ് ആൻഡ് മാറ്റിംഗ്സ് മാനുഫാക്ചറേഴ്സ്, വിവിധ കയർ സംഘം പ്രതിനിധികൾ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുക്കും. എ.ഡി.തോമസ് എം.എൽ.എ, നഗരസഭാദ്ധ്യക്ഷ മോളി ജേക്കബ്, കയർഫെഡ് ചെയർമാൻ ടി.കെ.ദേവകുമാർ, കയർ കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ പ്രതീഷ് ജി.പണിക്കർ എന്നിവർ സംസാരിക്കും. കേരളകൗമുദിയുടെ വാർഷികത്തോടനുബന്ധിച്ച് വിശിഷ്ട വ്യക്തികളെ മന്ത്രി രമേശ് ചെന്നിത്തല ആദരിക്കും. കേരളകൗമുദി ന്യൂസ് എഡിറ്റർ എം.പി.സുനിൽ സ്വാഗതവും ബ്യൂറോ ചീഫ് സിത്താര സിദ്ധകുമാർ നന്ദിയും പറയും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |