
തിരുവനന്തപുരം:ഒരു ദിവസത്തെ സംസ്ഥാന സന്ദർശനത്തിനായി ഉപ രാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ ഇന്ന് കേരളത്തിലെത്തും.മാതാ അമൃതാനന്ദമയിയുടെ 73ാം ജന്മദിനത്തോടനുബന്ധിച്ച് കൊല്ലം മാതാ അമൃതാനന്ദമയി മഠത്തിൽ സംഘടിപ്പിക്കുന്ന വിശ്വസേവാ ദിനാഘോഷങ്ങളിൽ ഉപരാഷ്ട്രപതി പങ്കെടുക്കും. വാർഷികാഘോഷങ്ങളുടെ ഭാഗമായ പരിപാടിയിൽ വിവിധ ജീവകാരുണ്യ പദ്ധതികൾക്കും തുടക്കമിടും.
തിരുവനന്തപുരത്തെ ശ്രീ ഉത്രാടം തിരുനാൾ (എസ്.യു.ടി) അക്കാഡമി ഓഫ് മെഡിക്കൽ സയൻസസിന്റെ ബിരുദദാന ചടങ്ങിൽ മുഖ്യാതിഥിയായും ഉപരാഷ്ട്രപതി പങ്കെടുക്കും. വൈകിട്ട് 4.30നാണ് ചടങ്ങ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |