SignIn
Kerala Kaumudi Online
Saturday, 17 October 2026 1.49 AM IST

കേരള സർവകലാശാല

a

പരീക്ഷ മാറ്റി

 19 ന് നടത്താൻ നിശ്ചയിച്ചിരുന്ന മൂന്നാം സെമസ്​റ്റർ ബി.എ./ബി.എസ്‌സി. പരീക്ഷകൾ ഒക്ടോബർ 27 ലേക്ക് മാ​റ്റി. പരീക്ഷാകേന്ദ്രത്തിനോ സമയത്തിനോ മാ​റ്റമില്ല. മ​റ്റ് ദിവസത്തെ പരീക്ഷകൾക്ക് മാ​റ്റമില്ല.

വിദൂര വിദ്യാഭ്യാസപഠന കേന്ദ്രം നടത്തുന്ന മൂന്ന്, നാല് സെമസ്​റ്റർ എം.എ/എം.എസ്‌സി/എം.കോം പരീക്ഷകൾക്ക് പിഴ കൂടാതെ 24 വരെയും 150 രൂപ പിഴയോടെ 27 വരെയും 400 രൂപ പിഴയോടെ 29 വരെയും ഓൺലൈൻ ആയി അപേക്ഷിക്കാം.

നവംബർ 4 നു ആരംഭിക്കുന്ന മൂന്നാം സെമസ്​റ്റർ എൽ എൽ.എം പരീക്ഷകളുടെ ടൈം ടേബിൾ വെബ്‌സൈ​റ്റിൽ.

അഞ്ചാം സെമസ്​റ്റർ കരിയർ റിലേ​റ്റഡ് ബി.വോക് പരീക്ഷയുടെ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു.

 രണ്ടാം സെമസ്​റ്റർ എം.ബി.എ. ഫുൾടൈം ട്രാവൽ ആൻഡ് ടൂറിസം , ഡിസാസ്​റ്റർ മാനേജ്‌മെന്റ് പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

എം.​ജി​ ​വാ​ർ​ത്ത​കൾ

പ​രീ​ക്ഷാ​തീ​യ​തി
മൂ​ന്നാം​ ​സെ​മ​സ്റ്റ​ർ​ ​ഐ.​എം.​സി.​എ.​ ​(2025​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ​/2020​-24​ ​അ​ഡ്മി​ഷ​ൻ​സ് ​സ​പ്ലി​മെ​ന്റ​റി​)​ ​ഒ​ക്ടോ​ബ​ർ​ 2026​ ​പ്രാ​ക്ടി​ക്ക​ൽ​ ​പ​രീ​ക്ഷ​ക​ൾ​ 2026​ ​ന​വം​ബ​ർ​ 16​ ​മു​ത​ൽ​ 19​ ​വ​രെ​ ​ന​ട​ത്തും.​ ​ടൈം​ടേ​ബി​ൾ​ ​വെ​ബ്‌​സൈ​റ്റി​ൽ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA