SignIn
Kerala Kaumudi Online
Saturday, 17 October 2026 1.49 AM IST

മസാല ബോണ്ട്: അപകടം മുന്നിൽക്കണ്ട് മനോജ് ജോഷി തടിയൂരി

READ ENGLISH VERSION
a

തിരുവനന്തപുരം:കിഫ്ബിയുടെ മസാല ബോണ്ട് ധന സമാഹരണ പദ്ധതിയുടെ അപകടം മുന്നിൽക്കണ്ട് അന്ന് ധന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന മനോജ് ജോഷി

കേരളം വിട്ടു. ആ നടപടി ശരിയായിരുന്നുവെന്ന് ഇപ്പോൾ തെളിയുന്നു.

കിഫ്ബിയാണ് രാജ്യത്താദ്യമായി മസാല ബോണ്ട് വഴി 2150 കോടി രൂപ കടമെടുത്തത്. ഇതിലൂടെ സംസ്ഥാനത്തിന് പലിശയിനത്തിൽ മാത്രം 187കോടിയുടെ നഷ്ടമുണ്ടായതായാണ് വിദഗ്ധ സമിതിയുടെ റിപ്പോർട്ട്.ഈ ഇടപാടിൽ വിദേശ നാണയ വിനിമയ ചട്ടം ലംഘിക്കപ്പെട്ടതായി ഇ.ഡിയും കണ്ടെത്തി.കഴിവുറ്റ ഉദ്യോഗസ്ഥനായിരുന്ന മനോജ് ജോഷി കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക് പോയത് കിഫ്ബിക്ക് വേണ്ടി അന്ന് സർക്കാർ സ്വീകരിച്ച വഴി വിട്ട നടപടികളിൽ മനം മടുത്തും , നിയമക്കുരുക്കുകൾ മുന്നിൽക്കണ്ടുമായിരുന്നു.സംസ്ഥാന ചീഫ് സെക്രട്ടറിയാകാനുള്ള അവസരം പോലും അദ്ദേഹം വേണ്ടെന്ന് വച്ചു.

വൻ പലിശ നിരക്ക് ബാധ്യതയുണ്ടാക്കുന്ന മസാല ബോണ്ട് പുറപ്പെടുവിച്ച് വിദേശത്തു

നിന്ന് പണം കണ്ടെത്തുന്നതിനെ മനോജ് ജോഷി എതിർത്തിരുന്നു. അന്ന് ചീഫ് സെക്രട്ടറിയായിരുന്ന ടോം ജോസും ഇതിനോട് യോജിച്ചു. മുഖ്യമന്ത്രി പങ്കെടുത്ത 2019 ജനുവരി 17ലെ കിഫ്ബി ഡയറക്ടർ ബോർഡ് യോഗത്തിൽ ടോം ജോസ് ഇക്കാര്യം തുറന്ന് പറഞ്ഞു. ധനകാര്യ സെക്രട്ടറി എതിർത്താൽ അത് മറികടക്കണമെങ്കിൽ മന്ത്രിസഭ തീരുമാനിക്കണം. മസാല ബോണ്ടിന്റെ കാര്യത്തിൽ അതുണ്ടായില്ല. മുഖ്യമന്ത്രിയും കിഫ്ബിയുടെ സി.ഇ.ഒ. സ്ഥാനത്ത് നിയമിച്ച റിട്ട.ഐ.എ.എസ് ഉദ്യോഗസ്ഥനും ചേർന്ന് ധന വകുപ്പ് സെക്രട്ടറിയുടെ തീരുമാനം മറി കടന്നു. 10.72% നിരക്കിലാണ് മസാല ബോണ്ടിലൂടെ പണം സമാഹരിച്ചത്.

യു.എസ് ഡോളർ ബോണ്ടും വിദേശ ധനകാര്യ സ്ഥാപനങ്ങളുടെ വായ്പയും ഇതിന്റെ പകുതിയിൽ താഴെ നിരക്കിൽ കിട്ടുമെന്നിരിക്കെ എന്തിനാണ് വൻ നിരക്കിൽ മസാല

ബോണ്ടിന് പോകുന്നതെന്നാണ് മനോജ് ജോഷി ചോദിച്ചത്. പിന്നാലെ ധനകാര്യ പ്രിൻസിപ്പൽ സെക്രട്ടറിയായ ആർ.കെ.സിംഗും, വൈകാതെ ഡൽഹിയിൽ ഡെപ്യൂട്ടേഷനിൽ പോയി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MANOJ JOSHI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA