SignIn
Kerala Kaumudi Online
Saturday, 17 October 2026 1.23 AM IST

രണ്ടാനച്ഛന്റെ മർദ്ദനം പെൺകുട്ടിയുടെ പരാതി സ്വീകരിച്ചില്ല എ.എസ്.ഐക്കെതിരെ പരാതി

a

കൊച്ചി: ക്രൂരമായി മർദ്ദിച്ച രണ്ടാനച്ഛനെതിരെ പരാതി നൽകാൻ മാതാവിനൊപ്പം കളമശേരി സ്റ്റേഷനിൽ എത്തിയ 17കാരിയെ കേസെടുക്കാതെ എ.എസ്.ഐ തിരിച്ചയച്ചെന്ന് പരാതി. കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറികൂടിയായ അഡിഷണൽ എസ്.ഐ സി.ആർ.ബിജുവിനെതിരെ പെൺകുട്ടി എ.ഡി.ജി.പിക്ക് പരാതിനൽകി. സംഭവം വിവാദമായതോടെ ഇന്നലെ കളമശേരി പൊലീസ് വീട്ടിലെത്തി 17കാരിയുടെ മൊഴി രേഖപ്പെടുത്തി.

കഴിഞ്ഞ 12ന് അർദ്ധരാത്രിയാണ് സൗത്ത് കളമശേരി സ്വദേശിയായ 17കാരിക്ക് രണ്ടാനച്ഛന്റെ ക്രൂരമർദ്ദനമേറ്റത്. മുഖത്ത് മുഷ്ടിചുരുട്ടിയുള്ള ആക്രമണത്തിൽ പെൺകുട്ടിയുടെ രണ്ട് പല്ലുകൾ ഇളകി. ചുണ്ടിലും കവിളിനും പരിക്കേറ്റു. ആശുപത്രിയിൽ ചികിത്സതേടിയശേഷമാണ് പരാതി നൽകാനെത്തിയത്. പ്രിൻസിപ്പൽ എസ്.ഐ അവധിയായതിനാൽ എ.എസ്.ഐ ബിജുവിനായിരുന്നു പകരം ചുമതല. കുടുംബപ്രശ്നത്തിൽ കേസെടുക്കാൻ വകുപ്പില്ലെന്ന് പറഞ്ഞ് മാതാവിനെയും പെൺകുട്ടിയെയും മടക്കിഅയച്ചെന്നാണ് പരാതി.

ഇതേക്കുറിച്ച് അന്വേഷിക്കാൻ എറണാകുളം സിറ്റി പൊലീസ് കമ്മിഷണർക്ക് എ.ഡി.ജി.പി നിർദ്ദേശം നൽകി. അതിനിടെ ബിജുവിനെ എറണാകുളം നോർത്ത് സ്റ്റേഷനിലേക്ക് സ്ഥലം മാറ്റിയെങ്കിലും പെൺകുട്ടിയുടെ പരാതിയുമായി ഇതിന് ബന്ധമില്ലെന്ന് കളമശേരി പൊലീസ് പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA