SignIn
Kerala Kaumudi Online
Saturday, 17 October 2026 1.23 AM IST

 നെടുമ്പാശേരി മിനികൂപ്പർ അപകടം സുഹൈലിന്റെ ജാമ്യ അപേക്ഷയിൽ വിധി ഇന്ന്

a

കൊച്ചി: നെടുമ്പാശേരിയിൽ മൂന്ന് വിദ്യാർത്ഥികളുടെ മരണത്തിനിടയാക്കിയ മിനികൂപ്പർ കാറപകടക്കേസിൽ, പ്രതി സുഹൈൽ സജീവിന്റെ ജാമ്യാപേക്ഷയിൽ അങ്കമാലി മജിസ്ട്രേട്ട് കോടതി ഇന്ന് വിധിപറയും. പ്രഥമദൃഷ്ട്യാ പ്രതികൾക്കെതിരെ തെളിവുണ്ടെന്നും മൂത്രം, രക്തം എന്നിവ പരിശോധിച്ചപ്പോൾ ശരീരത്തിൽ അമിത അളവിൽ മദ്യമുണ്ടെന്ന് സ്ഥിരീകരിച്ചെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. കൂട്ടുപ്രതികൾ സുഹൈലിനെ വാഹനം ഓടിക്കുന്നതിൽനിന്ന് പിന്തിരിപ്പിച്ചില്ല. രണ്ടുദിവസത്തെ കസ്റ്റഡികൊണ്ട് അന്വേഷണം പൂർത്തിയാക്കാനാകില്ലെന്നും പ്രോസിക്യൂഷൻ വാദിച്ചു.

അപകടം നടന്നതായി ദൃക്‌സാക്ഷി മൊഴികളില്ലെന്നും ഇരുചക്രവാഹനത്തിൽ മൂന്നുപേർ സഞ്ചരിച്ച് അപകടം വിളിച്ചുവരുത്തിയതാണെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം.

അഞ്ചിരട്ടി മദ്യം

അപകടസമയത്ത് സുഹൈലിന്റെ ശരീരത്തിൽ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യത്തിന്റെ സാന്നിദ്ധ്യമുണ്ടായിരുന്നു. കാക്കനാട്ടെ റീജിണൽ കെമിക്കൽ എക്‌സാമിനേഷൻ ലബോറട്ടറിയിലെ രക്തസാമ്പിൾ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. അനുവദനീയമായ മദ്യത്തിന്റെ അളവ് 30 എം.ജി ആണ്. സുഹൈലിന്റെ രക്തത്തിൽ 150 എം.ജി സാന്നിദ്ധ്യമാണ് കണ്ടെത്തിയത്. നെടുമ്പാശേരിയിലെ ബാറിൽ പ്രതികൾ 4,396 രൂപ ചെലവിട്ടു. പ്രതികൾ രാസലഹരി ഉപയോഗിച്ചിരുന്നോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

നോട്ടീസ് നൽകി

മദ്യപിച്ച് വാഹനം ഓടിച്ച സുഹൈലിന്റെ ലൈസൻസ് സസ്‌പെൻഡ് ചെയ്യാനുള്ള നടപടികൾ മോട്ടോർവാഹനവകുപ്പ് ആരംഭിച്ചു. ഇതിനായി കാരണം കാണിക്കൽ നോട്ടീസ് അയച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEDUMBASSERY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA