SignIn
Kerala Kaumudi Online
Saturday, 01 August 2026 2.55 AM IST

പി.എസ്.സി.ക്രമക്കേട് അന്വേഷണം സി.ബി.ഐ.യ്ക്ക് വിടണം:പി.കെ.കൃഷ്ണദാസ്

1

തിരുവനന്തപുരം: ഇടതുമുന്നണി ഭരണകാലത്ത് നടന്ന പി.എസ്.സി.ക്രമക്കേടുകളിൽ സി.ബി.ഐ.അന്വേഷണം നടത്തണമെന്ന് ബി.ജെ.പി.ദേശീയ നിർവ്വാഹക സമിതിയംഗം പി.കെ.കൃഷ്ണദാസ് വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.നിലവിലെ ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റവും ഒടുവിൽ നടന്നിട്ടുള്ള ക്രമക്കേടുകളെ കുറിച്ച് മാത്രമാണ്. അത് തട്ടിപ്പിന്റെ ഒരുഭാഗം മാത്രമാണ്.വിശ്വാസം നഷ്ടമായ നിലവിലെ പി.എസ്.സി.യെ പിരിച്ചുവിടണം.കൃഷ്ണദാസ് ആവശ്യപ്പെട്ടു.ഡൽഹിയിൽ പരീക്ഷ ക്രമക്കേടിനെതിരെ സമരം ചെയ്ത ഇടത് വലത് നേതാക്കൾ കേരളത്തിലെ പി.എസ്.സി.ക്രമക്കേട് വിഷയത്തിൽ മൗനത്തിലാണ്. സെക്രട്ടേറിയറ്റിന് മുന്നിൽ ഒരു മാസമായി സമരം ചെയ്യുന്ന ഉദ്യോഗർത്ഥികളെ ഇവർ കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KRISHNADAS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA