SignIn
Kerala Kaumudi Online
Sunday, 30 August 2026 6.03 PM IST

'കൊലയാളിയിൽ നിന്ന് മകൾ സമ്മാനം സ്വീകരിക്കില്ല'; ശ്രീറാം വെങ്കിട്ടറാമനെതിരെ പ്രതിഷേധവുമായി രക്ഷിതാവ്

sriram-venkitaraman-
ശ്രീറാം വെങ്കട്ടരാമൻ

കോഴിക്കോട്: കൃഷി വകുപ്പ് ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമനിൽ നിന്നും സമ്മാനം വാങ്ങാൻ വിസമ്മതിച്ച് കോഴിക്കോട്ട് പ്രതിഷേധം. കാലിക്കറ്റ് പെഡലേഴ്സ് സംഘടിപ്പിച്ച കിഡ്സ് സ്വിമ്മത്തോൺ മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനദാന ചടങ്ങിനിടെയായിരുന്നു സംഭവം. മാദ്ധ്യമപ്രവർത്തകൻ കെ എം ബഷീർ കൊല്ലപ്പെട്ട വാഹനാപകടക്കേസിലെ പ്രതിയായ ശ്രീറാം വെങ്കിട്ടരാമന്റെ കയ്യിൽ നിന്ന് തന്റെ മകൾ സമ്മാനം വാങ്ങില്ലെന്ന് ഒരു കുട്ടിയുടെ രക്ഷിതാവ് പരസ്യമായി നിലപാടെടുക്കുകയായിരുന്നു.

'കൊലയാളിയിൽ നിന്ന് മകൾ സമ്മാനം സ്വീകരിക്കില്ല' എന്ന് രക്ഷിതാവ് പരസ്യമായി വ്യക്തമാക്കിയതോടെ ശ്രീറാം വെങ്കിട്ടരാമൻ സമ്മാനദാന ചടങ്ങിൽ നിന്ന് പിന്മാറി. തുടർന്ന് ചടങ്ങിലുണ്ടായിരുന്ന അസിസ്റ്റന്റ് കളക്ടറാണ് കുട്ടികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തത്. കോഴിക്കോട് ചെറൂട്ടി നഗറിലെ സ്വിമ്മിംഗ് പൂളിലായിരുന്നു മത്സരം നടന്നത്. മത്സരത്തിനുശേഷം നടന്ന സർട്ടിഫിക്കറ്റ് വിതരണ ചടങ്ങിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. കെ എം ബഷീറിന്റെ കൊലയാളിയിൽ നിന്ന് തന്റെ മകൾക്ക് സമ്മാനം വേണ്ടെന്ന് രക്ഷിതാവ് തീരുമാനിക്കുകയായിരുന്നു.

കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ ഏകപ്രതിയാണ് ഐ എ എസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമൻ. രണ്ടാം പ്രതിയായിരുന്ന വഫ ഫിറോസിനെ കോടതി കുറ്റപത്രത്തിൽ നിന്ന് ഒഴിവാക്കിയിരുന്നു. നേരത്തെ കൃഷിമന്ത്രി സിദ്ദിഖിനൊപ്പം വാർത്താസമ്മേളനത്തിനെത്തിയ ശ്രീറാം വെങ്കിട്ടരാമൻ മാദ്ധ്യമപ്രവർത്തകരുടെ എതിർപ്പിനെത്തുടർന്ന് ഇറങ്ങിപ്പോയിരുന്നു. 2019 ഓഗസ്റ്റ് മൂന്നിനാണ് കെ എം ബഷീർ വാഹനാപകടത്തിൽ കൊല്ലപ്പെട്ടത്.

English Summary

In Kozhikode, a parent publicly refused to let their child accept a prize from Agriculture Director Sriram Venkitaraman at a swimmathon ceremony. The parent cited Venkitaraman's alleged involvement in the vehicular homicide of journalist KM Basheer. Following the protest, Venkitaraman withdrew from the event, and an Assistant Collector distributed the awards to the children.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SREERAM VENKITARAMAN, SREERAM PROTEST, KERALA PROTEST, GIFT CONTROVERSY, PARENT PROTEST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA