SignIn
Kerala Kaumudi Online
Monday, 20 July 2026 8.12 PM IST

ഡോ.ചെറിയാൻ തോമസ്: ഓർത്തോ ചികിത്സാ രംഗത്തെ വിസ്മയം

cherian

തിരുവനന്തപുരം: അപകടങ്ങളിൽ പരിക്കേറ്റ് ആശുപത്രിക്കിടക്കയിൽ വേദന കൊണ്ട് പുളയുന്നവർക്ക് മുന്നിലേക്ക് ഈ ഡോക്ടറെത്തിയത് ആശ്വാസ വാക്കുകളുമായി. അവയവങ്ങൾ പിന്നീടൊരിക്കലും ചലിപ്പിക്കാനാകില്ലെന്ന് ആശങ്കപ്പെട്ട ആയിരങ്ങൾക്ക് പുതുജീവിതം നൽകി. കൈകാലുകളൊടിഞ്ഞും, അസ്ഥി സംബന്ധമായ അസുഖങ്ങൾ മൂലവും ദുരിതത്തിലായവർക്ക് ദൈവ തുല്യനായിരുന്നു ഇന്നലെ അന്തരിച്ച തലസ്ഥാനത്തിന്റെ സ്വന്തം ഓർത്തോപീഡിക് ചികിത്സാ വിദഗ്ദ്ധൻ ഡോ.ചെറിയാൻ എം.തോമസ്
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ആദ്യകാല വിദ്യാർഥികളിലൊരാളായിരുന്നു കാൺപൂരിൽ നിന്ന് ബിരുദാനന്തര ബിരുദം. തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ, കോഴിക്കോട് മെഡിക്കൽ കോളജുകളിലെ നൂറു കണക്കിന് രോഗികൾക്ക് ആശ്വാസമായി. ചികിത്സ തേടി രോഗികളുടെ വലിയ തിരക്കായിരുന്നു എല്ലായിടത്തും. വിരമിച്ച

ശേഷം തിരുവനന്തപുരം എസ്.പി ഫോർട്ട് ആശുപത്രിയിൽ ഓർത്തോപീഡിക് ചീഫ് കൺസൽറ്റന്റായി. തലസ്ഥാനത്തെ ഏറ്റവും തിരക്കുള്ള ഓർത്തോ ഡോക്ടർ. നിരവധി ഡോക്ർമാരുടെ ഗുരുനാഥൻ. അവയവങ്ങൾ മുറിച്ചു മാറ്റേണ്ട ഘട്ടത്തിലെത്തിയവരെ പോലും സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചത് അദ്ദേഹത്തിൻ്റെ മികച്ച ചികിത്സയാണ്.

കുറിപ്പുമായി

പ്രഭാവർമ്മ
.'ഈ മനുഷ്യൻ നിമിത്തമാണ് ഞാൻ ഇന്നും ഇരു കാലുകളിൽ നടക്കുന്നത്', വികാരനിർഭരമായ കുറിപ്പ്

കവിയും പത്രപ്രവർത്തകനുമായ പ്രഭാവർമ്മ ഫേസ്ബുക്കിൽ പങ്കു വച്ചു. ' 2000ൽ നടന്ന അപകടത്തിൽ ഇടതു കാൽ മുട്ടിനു താഴെ മൂന്നു കഷണങ്ങളായി ഒടിഞ്ഞു. തുടയിൽ വച്ച് കാൽ മുറിക്കണം. ഒടുവിൽ എസ് പി ഫോർട്ട് ആശുപത്രിയിൽ

ഡോ. ചെറിയാൻ തോമസിന് മുന്നിൽ. 'ഏതായാലും മുറിക്കാനുള്ള കാലല്ലേ ? മുറിക്കൽ രണ്ടാഴ്ച്ചത്തേയ്ക്കു മാറ്റി വച്ച് ഒരു പരീക്ഷണം നടത്തട്ടേ' ? ഡോക്ടറുടെ ചോദ്യം. കാലിൽ പ്ലാസ്റ്ററിട്ടു, മൈനർ സർജറി പോലുമില്ലാതെ കാലിന്റെ ഒടിഞ്ഞ ഭാഗങ്ങൾ മാസങ്ങൾക്കുള്ളിൽ ചേർന്നു. ചെറിയ മുടന്തു പോലുമില്ലാതെ ഞാൻ നടക്കുന്നു...'

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CHERIAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA