SignIn
Kerala Kaumudi Online
Sunday, 05 July 2026 2.16 AM IST

കയർ വ്യവസായം: പ്രശ്നങ്ങൾ ചർച്ച ചെയ്‌ത് ചെന്നിത്തല

1

ആലപ്പുഴ: ചകിരിയുടെ ദൗർലഭ്യം,​ വിലക്കയറ്റം,​ വേതന വർദ്ധന എന്നിവ ഉൾപ്പടെ കയർ മേഖല നേരിടുന്ന പ്രശ്നങ്ങൾ മേഖലകളിലുള്ളവരുമായി ചർച്ചചെയ്ത് മന്ത്രി രമേശ് ചെന്നിത്തല. കയർപിരി മുതൽ കയറ്റുമതി വരെയുള്ള കാര്യങ്ങൾ ചർച്ചയായ കൂടിക്കാഴ്ചയെ പ്രതീക്ഷയോടെ ഉറ്റുനോക്കുകയാണ് കയർ വ്യവസായ മേഖല. ചെറുകിട ഉത്പാദകർ, കയറ്റുമതി മേഖലയിൽ പ്രവർത്തിക്കുന്നവർ, എം.എൽ.എമാർ, ഉദ്യോഗസ്ഥർ, കയർ കോർപ്പറേഷൻ, കയർ മാറ്റിംഗ്സ് പ്രതിനിധികൾ തുടങ്ങിയവരാണ് ആലപ്പുഴയിൽ നടന്ന വിവിധ യോഗങ്ങളിൽ പങ്കെടുത്തത്. കയർ സംഘങ്ങൾ നേരിടുന്ന പ്രതിസന്ധികളും പരിഹാരമാർഗങ്ങളും സംബന്ധിച്ച് ഒരാഴ്ചക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ പ്രോജക്ട് ഓഫീസർമാർക്ക് മന്ത്രി നിർദ്ദേശം നൽകി. ഹരിത കർമ്മസേന വഴി വീടുകളിൽ നിന്ന് തൊണ്ട് ശേഖരിക്കാനുള്ള സാദ്ധ്യതകൾ ആലോചിക്കും. സർക്കാർ ഓഫീസുകളിലും വീടുകളിലും ഓണത്തിന് ഒരു കയർ ഉൽപ്പന്നമെന്ന പദ്ധതി ആലോചിക്കുകയാണെന്ന് മന്ത്രി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: COIR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA