
തൃശൂർ: എം.ബി.ബി.എസ് ഒന്നാംവർഷ പരീക്ഷ പാസാകാൻ ഇനി അഞ്ച് അവസരങ്ങളുണ്ടാകും. നാലിൽ നിന്ന് അഞ്ചായി ഉയർത്തി ദേശീയ മെഡിക്കൽ കമ്മിഷൻ ഉത്തരവിറക്കി. 2019 പ്രവേശന ബാച്ച് മുതലുള്ള വിദ്യാർത്ഥികൾക്ക് ആനുകൂല്യം ലഭിക്കും.
പുതിയ ഉത്തരവിന്റെ പശ്ചാത്തലത്തിൽ 27ന് ആരംഭിക്കാനിരുന്ന ഒന്നാംവർഷ എം.ബി.ബി.എസ് സപ്ലിമെന്ററി പരീക്ഷകൾ നവംബർ 9ലേക്ക് മാറ്റിയതായി കേരള ആരോഗ്യശാസ്ത്ര സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ അറിയിച്ചു.
2019 മുതൽ ഒന്നാംവർഷ പരീക്ഷ പാസാകാൻ നാലുവർഷത്തിനുള്ളിൽ നാല് അവസരങ്ങളാണ് ലഭിച്ചിരുന്നത്. അതേസമയം, എം.ബി.ബി.എസ് പഠനവും ഇന്റേൺഷിപ്പും ഉൾപ്പെടെ കോഴ്സ് പൂർത്തിയാക്കാനുള്ള കാലാവധി പത്തുവർഷമായി തുടരും. കൊവിഡ് സാഹചര്യം കണക്കിലെടുത്ത് 2019, 2020 പ്രവേശന ബാച്ചുകളിലെ വിദ്യാർത്ഥികൾക്ക് നേരത്തേ എൻ.എം.സി അധിക മേഴ്സി ചാൻസ് അനുവദിച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |