
കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ സംസ്ഥാന കലോത്സവത്തിന്റെ ഔദ്യോഗിക ലോഗോ രൂപകൽപ്പന ചെയ്യുന്നതിനായി യൂണിവേഴ്സിറ്റിയിലെ യു.ജി /പി.ജി പഠിതാക്കളിൽ നിന്ന് ലോഗോ ക്ഷണിച്ചു. കലോത്സവത്തിന്റെ ആശയവും യൂണിവേഴ്സിറ്റിയുടെ വിദ്യാഭ്യാസ ദർശനവും പ്രതിഫലിപ്പിക്കുന്ന സർഗാത്മക ലോഗോയാണ് തയാറാക്കേണ്ടത്. ലോഗോയിൽ യൂണിവേഴ്സിറ്റിയുടെ ചിഹ്നം ഉൾപ്പെടുത്തണം. പി.എൻ.ജി, ജെ.പി.ഇ.ജി, പി.ഡി.എഫ് ഫോർമാറ്റിലുള്ള ലോഗോ നവംബർ 2 വൈകിട്ട് 5ന് മുമ്പ് kalolsavam2026@sgou.ac.inൽ ലഭിക്കണം. ലോഗോയുടെ ഉള്ളടക്കം വിദ്യാഭ്യാസം, കല എന്നിവയുമായി ബന്ധപ്പെട്ടതായിരിക്കണം. വിദ്യകൊണ്ട് സ്വാതന്ത്രരാവുക എന്ന ഗുരുവരുളും സംസ്ഥാന കലോത്സവം 2026 എന്നതും ഉൾപ്പെട്ടിരിക്കണം. തിരഞ്ഞെടുക്കുന്ന ലോഗോയ്ക്ക് 5000 രൂപ ക്യാഷ് അവാർഡ്. എൻട്രിക്കൊപ്പം പേര്, എൻറോൾമെന്റ് നമ്പർ, പ്രോഗ്രാം, മൊബൈൽ നമ്പർ, എൽ.എസ്.സി വിവരങ്ങൾ ഉൾപ്പെടുത്തണം. കൂടുതൽ വിവരങ്ങൾക്ക്: www.sgou.ac.in. ഫോൺ: 0474-2734300.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |