
തിരുവനന്തപുരം: സോഫ്റ്റ്വെയർ ടെക്നോളജി പാർക്ക്സ് ഓഫ് ഇന്ത്യയുടെ (STPI) നൈപുണ്യ വികസന പദ്ധതിയായ ‘STPI Skill Up’ന്റെ കീഴിൽ നടപ്പാക്കുന്ന സൈബർ സെക്യൂരിറ്റി അനലിസ്റ്റ് കോഴ്സിലേക്ക് അപേക്ഷിക്കാം. കേരള സർക്കാരിന്റെ ഐ.ടി. നൈപുണ്യ വികസന ഏജൻസിയായ ഐ.സി.ടി അക്കാദമി ഓഫ് കേരളയുടെ (ICTAK) സഹകരണത്തോടെയാണിത്. തിരുവനന്തപുരം ടെക്നോപാർക്കിൽ പ്രവർത്തിക്കുന്ന എസ്.ടി.പി.ഐ. കേന്ദ്രത്തിലാണ് പരിശീലനം.
എൻജിനിയറിംഗ് /സയൻസ് ബിരുദധാരികൾക്കും ഏതെങ്കിലും എൻജിനിയറിംഗ് വിഷയത്തിൽ മൂന്ന് വർഷത്തെ ഡിപ്ലോമ/ബിരുദം പൂർത്തിയാക്കി ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. നാലു മാസത്തെ പരിശീലനത്തിനൊപ്പം ഒരു മാസത്തെ ഇന്റേൺഷിപ്പുമുണ്ട്. അപേക്ഷ 25-ന് മുമ്പായി സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾക്ക് : ictaksupport4@ictkerala.org, info@ictkerala.org. ഫോൺ: +91 94 000 63499. വിശദവിവരങ്ങൾക്കും ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുമായി https://ictkerala.org/op/stpi-
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |