
കൊച്ചി: മുഖ്യമന്ത്രിക്കെതിരെ രണ്ടാം വിവാഹ ആരോപണമുന്നയിച്ചതിന് കളമശേരി പൊലീസ് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് റിപ്പോർട്ടൽ ചാനൽ എം.ഡി. ആന്റോ അഗസ്റ്റിൻ ഹൈക്കോടതിയിൽ ഹർജി നൽകി. പ്രഥമദൃഷ്ട്യാ തെളിവില്ലാതെയാണ് തനിക്കെതിരേ ഗൂഢാലോചന, വ്യാജരേഖ ചമയ്‌ക്കൽ വകുപ്പുകൾ ചുമത്തിയതെന്ന് ഹർജിക്കാരൻ ആരോപിച്ചു. ഹർജിയിൽ തീർപ്പാകുംവരെ പൊലീസ് കേസ് സ്റ്റേ ചെയ്യണമെന്ന ഇടക്കാല ആവശ്യവും ഉന്നയിച്ചിട്ടുണ്ട്. ഹർജി അടുത്ത ദിവസം പരിഗണിക്കും. ഇന്നലെ ഈ കേസിൽ കളമശേരി പൊലീസ് സ്റ്റേഷനിൽ ആന്റോ ചോദ്യം ചെയ്യലിന് ഹാജരായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |