SignIn
Kerala Kaumudi Online
Saturday, 12 September 2026 11.16 AM IST

2776 കൊവിഡ് കേസുകൾ

covid

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നലെ 2776 പേർ കൂടി കൊവിഡ് ബാധിതരായി. 2504 പേർ സമ്പർക്കരോഗികളാണ്‌. 196 പേരുടെ ഉറവിടം വ്യക്തമല്ല. 10 ആരോഗ്യ പ്രവർത്തകരും രോഗബാധിതരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 66,103 സാമ്പിളുകളാണ് പരിശോധിച്ചത്. 4.20 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 16 മരണങ്ങളും റിപ്പോർട്ട് ചെയ്തു. കോഴിക്കോട് 358, മലപ്പുറം 298, എറണാകുളം 291, തൃശൂർ 283, കൊല്ലം 232, ആലപ്പുഴ 207, തിരുവനന്തപുരം 190, കോട്ടയം 185, പത്തനംതിട്ട 183, കണ്ണൂർ 175, കാസർകോട് 125, ഇടുക്കി 93, പാലക്കാട് 89, വയനാട് 67 എന്നിങ്ങനെയാണ് ജില്ലകളിലെ പുതിയ രോഗികൾ. അതേസമയം ചികിത്സയിലായിരുന്ന 3638 പേർ രോഗമുക്തരായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: COVID
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA