
തിരുവനന്തപുരം: കഴിഞ്ഞ മന്ത്രിസയുടെ കാലത്ത് അഞ്ചു വർഷത്തിനിടെ 787 പെഴ്സണൽ സ്റ്റാഫുകളെയാണ് നിയമിച്ചതെന്ന് വാർത്താ സമ്മേളനത്തിൽ പറഞ്ഞതിൽ താൻ ഉറച്ചുനിൽക്കുന്നുവെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ. 2021- 26 കാലയളവിൽ മുഖ്യമന്ത്രിയും മന്ത്രിമാരും നിയമിച്ച പെഴ്സണൽ സ്റ്റാഫംഗങ്ങളുടെ പേരും വിലാസം ഉൾപ്പെടെയുള്ള വിശദാംശങ്ങൾ നൽകാൻ തയാറാണെന്നും അദ്ദേഹം ഫെയ്സ് ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. ആകെ 500 ൽ താഴെ പെഴ്സണൽ സ്റ്റാഫാണ് ഉണ്ടായിരുന്നതെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ്, മുഖ്യമന്ത്രി പട്ടിക പ്രസിദ്ധീകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
പെഴ്സണൽ സ്റ്റാഫംഗങ്ങളെ കൂടാതെ മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ ഹാൻഡിലുകളുടെ പരിപാലനത്തിനും കഴിഞ്ഞ സർക്കാരിന്റെ കാലത്ത് 12 പേരെ നിയോഗിച്ചിരുന്നു. 75,000 മുതൽ 22,290 വരെയുള്ള ശമ്പള സ്‌കെയിലിലാണ് ഇവരെ നിയമിച്ചത്. 2025 ൽ ഇവരുടെ ശമ്പളം വർദ്ധിപ്പിച്ചും ഉത്തരവിറക്കി. ഒരു മാസം ഏഴു ലക്ഷം രൂപയിലധികവും, ഒരു വർഷം 84 ലക്ഷം രൂപയിലധികവും സോഷ്യൽ മീഡിയ പരിപാലനത്തിന് മാത്രം ചെലവാക്കി. ഇതൊക്കെ ചെയ്തവരാണ് പെഴ്സണൽ സ്റ്റാഫംഗങ്ങളുടെ പേരിൽ യു.ഡി.എഫ് സർക്കാരിനെ അധക്ഷേപിക്കാൻ ശ്രമിക്കുന്നത്. അനുവദിക്കപ്പെട്ട പരിധിയിൽ കൂടുതൽ പെഴ്സണൽ സ്റ്റാഫുകളെ ഈ സർക്കാർ നിയമിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |