SignIn
Kerala Kaumudi Online
Monday, 28 September 2026 10.22 AM IST

ഗുണ്ടാ ആക്രമണത്തിൽ പരിക്കേറ്റ ഗൃഹനാഥൻ മരിച്ചു

READ ENGLISH VERSION
jose
ജോസ്

പുൽപ്പള്ളി: ക്വട്ടേഷൻ സംഘത്തിന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. കുടകിൽ കർഷകനായ പുൽപ്പള്ളി സ്വദേശി നടക്കുഴയ്ക്കൽ ജോസ് (77) ആണ് മരണപ്പെട്ടത്. കഴിഞ്ഞ മാർച്ച് 17നാണ് കുടക് ജില്ലയിലെ സോമവാർപേട്ട അബുൻഗട്ടിയിൽ ജോസിന്റെ വീട്ടിൽ കയറി മലയാളികളായ 12 അംഗ ക്വട്ടേഷൻ സംഘം ആക്രമിച്ചത്. ആക്രമണത്തിൽ ജോസിന്റെ മകൻ സാബൂവിനും ഗുരുതരമായി പരിക്കേറ്റിരുന്നു. വീട്ടിൽ നിന്നും ഇവരെ തട്ടിക്കൊണ്ടുപോയ സംഘം പാതിരാത്രിയിൽ കർണാടകയിലെ കുട്ടത്തിനടുത്ത് ശ്രീമംഗളയിൽ ഉപേക്ഷിക്കുകയായിരുന്നു. സംഘത്തിലെ നാലുപേരെ അന്നുതന്നെ കർണാടക പൊലീസും മൂന്നുപേരെ പിന്നീട് പുൽപ്പള്ളി പൊലീസും പിടികൂടിയിരുന്നു. ജോസിന്റെ കൃഷിയിടം സംബന്ധിച്ച തർക്കമാണ് പ്രശ്നങ്ങൾക്കു കാരണമെന്നാണ് പൊലീസ് പറയുന്നത്.
സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് മാരപ്പൻമൂല (പയസ് നഗർ ) സെന്റ് സ്റ്റീഫൻസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: അന്നമ്മ. മക്കൾ: സാബു ജോസ്, സന്തോഷ് ജോസ്. മരുമകൾ: ചിഞ്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA