SignIn
Kerala Kaumudi Online
Tuesday, 14 July 2026 4.46 AM IST

അൻസിബയ്ക്കെതിരെ കോടതിയിൽ ശ്വേത

swetha

കൊച്ചി: താരസംഘടനയായ അമ്മയുടെ അഡ്ഹോക്ക് കമ്മിറ്റിക്കെതിരായ ഹർജിയിൽ നടി അൻസിബ ഹസനെ കക്ഷിചേർക്കുന്നതിനെ എതിർത്ത് ശ്വേത മേനോൻ എറണാകുളം മുൻസിഫ് കോടതിയിൽ അപേക്ഷ നൽകി. വിശദീകരണ പത്രിക സമർപ്പിക്കാൻ കോടതി നിർദ്ദേശിച്ചു. ശ്വേതയുടെ ഹർജി നിലനിൽക്കില്ലെന്ന് കോടതിയെ അറിയിച്ച നടൻ രമേഷ് പിഷാരടിയോടും വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. കേസ് 27ലേക്ക് മാറ്റി. തിങ്കളാഴ്ച ഹർജി പരിഗണിക്കവെയാണ് ശ്വേതയുടെ പരാതി നിലനിൽക്കില്ലെന്ന് രമേഷ് പിഷാരടി കോടതിയെ അറിയിച്ചത്. കേസിൽ അന്തിമ ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പ് തന്റെ വാദം കൂടി കേൾക്കണമെന്നും അഡ്ഹോക്ക് കമ്മിറ്റിയെ വിലക്കിയ ഉത്തരവ് പുനഃപരിശോധിക്കണമെന്നുമാണ് അൻസിബയുടെ ആവശ്യം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SWETHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA