
ന്യൂഡൽഹി: ഗാർഹികാവശ്യത്തിനുള്ള പാചകവാതകവില വീണ്ടും വർദ്ധിപ്പിച്ചു. സിലിണ്ടറിന് 29 രൂപയാണ് വർദ്ധിപ്പിച്ചത്. സംസ്ഥാനത്ത് 14.2 കിലോ സിലിണ്ടറിന്റെ വില 951 കടന്നു. മൂന്നുമാസത്തിനിടെ രണ്ടാം തവണയാണ് പാചകവാതക വില വർധിപ്പിക്കുന്നത്. വർദ്ധിപ്പിച്ച നിരക്കുപ്രകാരം ഡൽഹിയിൽ 14.2 കിലോയുള്ള ഗ്യാസ് സിലിണ്ടറിന് 913 രൂപയിൽനിന്ന് 942 രൂപയായി ഉയർന്നു. മാർച്ചിൽ 60 രൂപയാണ് പാചകവാതകത്തിന് കൂട്ടിയത്. ഇന്നുമുതൽ നിരക്ക് നിലവിൽ വരുമെന്നാണ് വിവരം.
പശ്ചിമേഷ്യയിൽ യുദ്ധം തുരുന്നതുമൂലം ഉണ്ടായ ഊർജപ്രതിസന്ധിയാണ് വില വർദ്ധനയ്‌ക്ക് കാരണം. ജൂണിൽ വാണിജ്യ ആവശ്യത്തിനുള്ള എൽപിജി വിലയിൽ 42 രൂപയുടെ വില വർദ്ധനയാണുണ്ടായത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |