SignIn
Kerala Kaumudi Online
Wednesday, 08 July 2026 2.01 AM IST

ഡോ.എ.പി അഹമ്മദുൽ കബീർ സാക്ഷരതാമിഷൻ ഡയറക്ടർ

aa

തിരുവനന്തപുരം: സംസ്ഥാന സാക്ഷരതാമിഷൻ ഡയറക്ടറായി ഡോ.എ.പി. അഹമ്മദുൽ കബീർ ചുമതലയേറ്റു.സൗത്ത് ബീഹാർ സെൻട്രൽ യൂണിവേഴ്സിറ്റിയിലെ സോഷ്യോളജിക്കൽ സ്റ്റഡീസ് വിഭാഗത്തിൽ സീനിയർ അസിസ്റ്റന്റ് പ്രൊഫസറായിരിക്കെയാണ് നിയമനം. കോഴിക്കോട് പുതുപ്പാടി സ്വദേശിയാണ്.വിദ്യാഭ്യാസ വിദഗ്ധനായ ഡോ. അഹമ്മദുൽ കബീർ ജെ.എൻ.യുവിൽ നിന്ന് ബിരുദാനന്തര ബിരുദവും, ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റിയിൽ നിന്ന് എം.ഫിലും, ജെ.എൻ.യു വിൽ നിന്ന് പി.എച്ച്.ഡിയും കരസ്ഥമാക്കിയിട്ടുണ്ട്. വിദ്യാഭ്യാസത്തിന്റെ സാമൂഹ്യശാസ്ത്രം,രാഷ്ട്രീയ സാമൂഹ്യശാസ്ത്രം,സാമൂഹിക പ്രസ്ഥാനങ്ങളുടെ സമൂഹശാസ്ത്രം, മാദ്ധ്യമങ്ങളും സമൂഹവും എന്നിവയാണ് പ്രധാന പഠന ഗവേഷണ മേഖലകൾ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA