SignIn
Kerala Kaumudi Online
Saturday, 03 October 2026 10.22 AM IST

വിമർശനം താൻ സ്വന്തം നിലയ്‌ക്ക് നടത്തിയതെന്ന് അടൂർ പ്രകാശ്, ആരുടെയും പിന്തുണ തേടിയില്ലെന്ന് വീണ്ടും പ്രതികരണം

READ ENGLISH VERSION

vd-satheesan-adoor-prakas
വി ഡി സതീശൻ,​ അടൂർ പ്രകാശ്

പത്തനംതിട്ട: മുഖ്യമന്ത്രി വി ഡി സതീശനെതിരെ പരസ്യ വിമർശനമുന്നയിച്ച യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് നിലപാടിൽ ഉറച്ചുതന്നെ. വിമർശനം താൻ സ്വന്തം നിലയിൽ നടത്തിയതാണെന്നും അതിന് ആരുടെയും പിന്തുണ തേടിയിട്ടില്ലെന്നും അടൂർ പ്രകാശ് വ്യക്തമാക്കി. പറഞ്ഞ അഭിപ്രായത്തിൽ ഉറച്ചുനിൽക്കുന്നെന്നും എന്നാൽ ലീഗിന് ഭരണപരിഷ്‌കരണ കമ്മിഷൻ സ്ഥാനം നൽകിയതിൽ എതിർപ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിൽ അടൂരിലെ വീട്ടിലാണ് യുഡിഎഫ് കൺവീനർ.

ഇതിനിടെ അടൂർ പ്രകാശിന്റെ അഭിപ്രായത്തോട് ലീഗ് നേതൃത്വത്തിന് അതൃപ്‌തിയുണ്ടെന്നാണ് വിവരം. ബോർഡ് ചെയർമാൻ സ്ഥാനങ്ങളിലെ തീരുമാനം വൈകുന്നതിൽ പി ജെ ജോസഫിനും എതിർപ്പുണ്ട്. ഭരണപരിഷ്കാര കമ്മിഷൻ അദ്ധ്യക്ഷനെയും സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിയെയും നിശ്ചയിച്ചതുൾപ്പെടെയുള്ള പല തീരുമാനങ്ങളും മാദ്ധ്യമ വാർത്തകളിലൂടെയാണ് അറിഞ്ഞതെന്ന് വാർത്താസമ്മേളനത്തിൽ യു.ഡി.എഫ് കൺവീനർ കഴിഞ്ഞദിവസം തുറന്നുപറഞ്ഞിരുന്നു. തന്നെ യു.ഡി.എഫ് കൺവീനറായി നിയോഗിച്ചത് എ.ഐ.സി.സി നേതൃത്വമാണെന്നും അതൃപ്തി രേഖാമൂലം അവിടെ ഇന്ന് അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. അതേസമയം അടൂർ പ്രകാശ് കത്ത് നൽകിയാൽ ബദൽ കത്ത് നൽകാനാണ് വി ഡി സതീശനെ പിന്തുണയ്‌ക്കുന്ന വിഭാഗത്തിന്റെ ആലോചന.

English Summary

UDF Convener Adoor Prakash reiterated his public criticism of Leader of Opposition V.D. Satheesan, affirming his independent stance. He clarified no objection to the Muslim League receiving the Administrative Reforms Commission post. Reports indicate the Muslim League leadership is displeased. Prakash intends to inform the AICC, while Satheesan's supporters are considering a counter-letter.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VDSATHEESAN, ADOOR PRAKASH, CRITICISM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA