SignIn
Kerala Kaumudi Online
Wednesday, 14 October 2026 1.34 AM IST

പൂജ സ്പെഷ്യൽ ട്രെയിൻ

t

തിരുവനന്തപുരം:പൂജ അവധിക്കാലതിരക്ക് പരിഗണിച്ച് തിരുവനന്തപുരം നോർത്തിലേക്ക് ബെംഗളൂരു,ബംഗാളിലെ സാന്ദ്രഗാച്ചി എന്നിവിടങ്ങളിൽ നിന്ന് സ്പെഷ്യൽട്രെയിൻ സർവ്വീസ് നടത്തുമെന്ന് റെയിൽവേ അറിയിച്ചു.

ബെംഗളൂരു കന്റോൺമെന്റ് സ്റ്റേഷനിൽ നിന്ന് 16ന് വൈകിട്ട് 4.40നാണ് സ്പെഷ്യൽട്രെയിൻ. പിറ്റേന്ന് രാവിലെ 10.30ന് തിരുവനന്തപുരം നോർത്തിലെത്തും, ട്രെയിൻ നമ്പർ:06575. ബംഗാർപേട്ട്, തിരുപ്പൂർ,പോഡന്നൂർ,പാലക്കാട്,കോട്ടയം വഴിയാണ് സർവ്വീസ്. മടക്കസർവ്വീസ് തിരുവനന്തപുരം നോർത്തിൽ നിന്ന് 17ന് ഉച്ചയ്ക്ക് 12.40ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 6ന് ബെംഗളൂരുവിലെത്തും, ട്രെയിൻ നമ്പർ:06576.

ബംഗാളിലെ സാന്ദ്രഗാച്ചിയിലേക്കുള്ള സ്പെഷ്യൽട്രെയിൻ 15ന് ഉച്ചയ്ക്ക് 2.15ന് തിരുവനന്തപുരം നോർത്തിൽ നിന്ന് പുറപ്പെട്ട് 17ന് ഉച്ചയ്ക്ക് 1.45ന് സാന്ദ്രഗാച്ചിയിലെത്തും,ട്രെയിൻ നമ്പർ:06105.

മടക്കസർവ്വീസ് സാന്ദ്രഗാച്ചിയിൽ നിന്ന് 18ന് ഉച്ചയ്ക്ക് 2.15ന് പുറപ്പെട്ട് 20ന് രാവിലെ 9.55ന്തിരുവനന്തപുരം നോർത്തിലെത്തും,ട്രെയിൻനമ്പർ:06106. കട്ടക്ക്, ഭുവനേശ്വർ,വിജയവാഡ,സേലം,ഈറോഡ് ,തിരുപ്പൂർ, കോട്ടയം വഴിയാണ് സർവ്വീസ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TRAIN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA