SignIn
Kerala Kaumudi Online
Wednesday, 14 October 2026 1.59 AM IST

സമ്പന്ന കുമാരന് രക്ഷാകവചം!

READ ENGLISH VERSION
c

കൊച്ചി: മൂന്ന് വിദ്യാർത്ഥികളെ നെടുമ്പാശേരിയിൽ നടുറോഡിൽ ചതച്ചരച്ച കോടീശ്വര പുത്രൻ സുഹൈലിനെ രക്ഷിക്കാൻ പലകോണിൽ ശ്രമമെന്ന് വ്യാപക ആക്ഷേപമുയർന്നു. പൊലീസും സ്വാധീനശക്തികളും സംരക്ഷണം ഒരുക്കുന്നതായി മരണമടഞ്ഞ പെൺകുട്ടികളുടെ കുടുംബങ്ങൾ തന്നെ സംശയിക്കുന്ന തരത്തിലാണ് കാര്യങ്ങളുടെ പോക്ക്.

സുഹൈലിന്റെ പേര് ചേർക്കാതെ എഫ്.ഐ.ആർ, റിമാൻഡ് ചെയ്ത് ബോസ്റ്റൽ സ്കൂളിലാക്കൽ, മരിച്ചവരെ സോഷ്യൽ മീഡിയകളിലൂടെ അധിക്ഷേപിക്കൽ തുടങ്ങി കരുതിക്കൂട്ടിയാണ് പലതും നടക്കന്നത്.

കേസ് അട്ടിമറിച്ചേക്കുമന്ന് മരിച്ച പാലക്കാട് സ്വദേശി ഗോപികയുടെ കുടുംബവും ആരോപിച്ചു. വയനാട് സ്വദേശി ദേവികയുടെ കുടുംബം കഴിഞ്ഞദിവസം പ്രതിഷേധിച്ചിരുന്നു.

അതേസമയം, പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുമെന്നാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഇന്നലെ പറഞ്ഞത്. കുറ്റകരമായ നരഹത്യയാണ് പ്രതിക്കെതിരെ ചുമത്തിയത്. സുഹൈലിനൊപ്പം കൂട്ടുപ്രതികളായ ജോയൽ എസ്. ആന്റോ, അമീൻ ഷാ, നിനവ് എന്നിവരും കാക്കനാട് ബോസ്റ്റൽ സ്കൂളിലാണ്. 19 വയസുകാരാണ് ഇവരെല്ലാം. സുഹൈലിന്റെ ജാമ്യാപേക്ഷ അങ്കമാലി മജിസ്‌ട്രേട്ട് കോടതി മറ്റന്നാൾ പരിഗണിക്കും.

പ്രതിയെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് അപേക്ഷ നൽകി. മദ്യപിച്ച് അമിതവേഗത്തിൽ കാറോടിച്ചതാണ് അപകടകാരണമെന്നാണ് റിമാൻഡ് റിപ്പോർട്ട്. സുഹൈൽ മറ്റ് ലഹരിവസ്തുക്കൾ ഉപയോഗിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നും സമ്പന്നനായ പ്രതി സാക്ഷികളെ സ്വാധീനിക്കാൻ സാദ്ധ്യതയുണ്ടെന്നും കസ്റ്റഡി അപേക്ഷയിൽ പറയുന്നു.

എഫ്.ഐ.ആറിൽ

'അജ്ഞാതൻ"

1. സുഹൈലിന്റെ പേരിന് പകരം, കെ.എൽ 07 സി.ആർ -1001 കാറിന്റെ ഡ്രൈവർ എന്നാണ് എഫ്.ഐ.ആറിൽ രേഖപ്പെടുത്തിയത്. വിലാസം 'അജ്ഞാതം" എന്നായിരുന്നു. മദ്യപിച്ചാണ് വാഹനം ഓടിച്ചതെന്നും പറഞ്ഞില്ല. ഞായറാഴ്ച രാവിലെ 6.59നാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. പുലർച്ചെ 1.45നായിരുന്നു അപകടം

2. ശിക്ഷിക്കപ്പെടുന്ന, 16നും 21നുമിടയിൽ പ്രായമുള്ളവരെയാണ് പ്രവേശിപ്പിക്കേണ്ടതെന്ന് കേരള ബോസ്റ്റൽ സ്‌കൂൾസ് നിയമത്തിൽ പറയുന്നു. ജയിൽച്ചട്ടത്തിലും ഇങ്ങനെയാണ്. എന്നാൽ, റിമാൻഡ് പ്രതിയായ സുഹൈലിനെ അവിടെയാക്കിയതിൽ ദുരൂഹത

3. ഗോപികയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്ത് തുന്നിക്കെട്ടിയശേഷം റീപോസ്റ്റ്‌മോർട്ടം നടത്തി രക്തസാമ്പിൾ ശേഖരിച്ചു. 'മുകളിൽ നിന്ന് വിളിച്ചിട്ടാണ്" ചെയ്യുന്നതെന്ന് സി.ഐ പറഞ്ഞെന്ന് ഗോപികയുടെ അച്ഛൻ ആരോപിക്കുന്നു

എക്സൈസ് കേസും
പ്രായപൂർത്തിയാകാതെ മദ്യപിച്ചതിന് സുഹൈലിനെതിരെ എക്‌സൈസ് കേസെടുത്തു. രണ്ടുവർഷം തടവും 5,000 രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണിത്. 19കാരന് മദ്യം നൽകിയ മൂന്ന് ബാറുകൾക്കെതിരെയും കേസെടുത്തിട്ടുണ്ട്.

പ്രതിയെ രക്ഷിക്കാൻ ആരുശ്രമിച്ചാലും നടക്കില്ല. ഒരു മന്ത്രിയും ഇടപെടില്ല. മരണപ്പെട്ടവരുടെ ബന്ധുക്കൾക്കൊപ്പമാണ് സർക്കാർ.

രമേശ് ചെന്നിത്തല,

ആഭ്യന്തരമന്ത്രി

മരിച്ചവരുടെ സുഹൃത്തുക്കൾക്ക് സുഹൈലിന്റെ പേരറിയാത്തതിനാലാണ് എഫ്.ഐ.ആറിൽ ചേർക്കാത്തത്
കെ.എസ്. സുദർശൻ
റൂറൽ എസ്.പി, ആലുവ

സുഹൈൽ മദ്യപിച്ചിരുന്നതായി വ്യക്തമായിട്ടുണ്ട്. കുറ്റകരമായ നരഹത്യയ്ക്ക് 10 വർഷം തടവും പിഴയുമാണ് പരമാവധി ശിക്ഷ

- അഡ്വ. സി.പി. ഉദയഭാനു,​

ക്രിമിനൽ നിയമവിദഗ്ദ്ധൻ

English Summary

Widespread allegations have emerged that attempts are being made from multiple quarters to protect Suhail, the son of a millionaire accused of running over three students on a road in Nedumbassery. The families of the deceased girls suspect that the police and influential individuals may be shielding the accused.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ACCIDENT DEATH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA