
കായംകുളം : വൈദ്യുതി ലൈനിലെ തകരാർ കാരണം എറണാകുളം ഭാഗത്തേക്കുള്ള തീവണ്ടി ഗതാഗതം രണ്ട് മണിക്കൂറോളം തടസപ്പെട്ടു. വന്ദേഭാരത് ഉൾപ്പെടെയുള്ള തീവണ്ടികൾ പല സ്റ്റേഷനുകളിലായി പിടിച്ചിട്ടു. ഓച്ചിറക്കും കൃഷ്ണപുരത്തിനുമിടയിൽ ഹൈടെൻഷൻ ഓവർഹെഡ് വൈദ്യുതി ലൈനിലെ തകരാറാണ് തീവണ്ടി ഗതാഗതം തടസപ്പെടാൻ കാരണം. തിരുവനന്തപുരം ഭാഗത്ത് നിന്ന് കായംകുളം ഭാഗത്തേക്കുള്ള പാളത്തിന് മുകളിലൂടെ കടന്നുപോകുന്ന ലൈനിലാണ് തകരാറുണ്ടായത്.
ഇന്നലെ വൈകുന്നേം 4.15നാണ് തകരാറുണ്ടായത്. തകരാർ പരിഹരിക്കാൻ വേണ്ടി ലൈനിലേക്കുള്ള വൈദ്യുതി വിച്ഛേദിക്കുകയായിരുന്നു. പ്രശ്‌നം പരിഹരിച്ചതിന് ശേഷം 6.25 ഓടെ ഗതാഗതം പുനസ്ഥാപിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |