SignIn
Kerala Kaumudi Online
Friday, 11 September 2026 5.47 PM IST

ഇ.ഡി മേധാവിയുടെ കാലാവധി നീട്ടി

ed-chief

ന്യൂഡൽഹി: ഇന്ന് വിരമിക്കാനിരുന്ന എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ് മേധാവി സഞ്ജയ് കുമാർ മിശ്രയുടെ കാലാവധി കേന്ദ്രസർക്കാർ ഒരു വർഷത്തേക്ക് ദീർഘിപ്പിച്ചു. 2022 നവംബർ 18വരെ സർവീസിൽ തുടരാം. ഇ.ഡി, സി.ബി.ഐ തുടങ്ങിയ ഏജൻസികളുടെ മേധാവികൾക്ക് അഞ്ചു വർഷം വരെ പദവിയിൽ തുടരാൻ അനുമതി നൽകുന്ന ഒാർഡിനൻസ് കഴിഞ്ഞ ദിവസമാണ് കേന്ദ്ര സർക്കാർ പാസാക്കിയത്.

2020 നവംബറിൽ രണ്ടു വർഷം പൂർത്തിയാക്കിയ മിശ്രയുടെ കാലാവധി ഒരു വർഷം നീട്ടി നൽകിയതാണ്. ഇതിനെതിരെ നൽകിയ ഹർജി തള്ളിയ സുപ്രീംകോടതി ,കൈകാര്യം ചെയ്യുന്ന കേസുകളുടെ അന്വേഷണത്തുടർച്ച പരിഗണിച്ച് രണ്ടു വർഷത്തിൽ കൂടുതൽ പദവിയിൽ തുടരുന്നത് ചട്ടവിരുദ്ധമല്ലെന്ന് പറഞ്ഞിരുന്നു. കേന്ദ്ര ഒാർഡിനൻസ് പ്രകാരം രണ്ടു വർഷത്തെ സേവനത്തിന് ശേഷം ഒാരോ വർഷം വീതം മൂന്ന് തവണ കാലാവധി നീട്ടി നൽകാം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ED CHIEF
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA