SignIn
Kerala Kaumudi Online
Friday, 19 June 2026 12.44 AM IST

പ്ലസ് വൺ പ്രവേശനം: 2,20,465 വിദ്യാർത്ഥികൾ പ്രവേശനം നേടി

education

തിരുവനന്തപുരം: പ്ലസ് വൺ ആദ്യ അലോട്ട്‌മെന്റിൽ ആകെ പ്രവേശനം നേടിയത് 2,20,465 വിദ്യാർത്ഥികൾ. ഇതിൽ 1.237 ലക്ഷം സ്ഥിരം പ്രവേശനവും 96,721 വിദ്യാർത്ഥികൾ താത്കാലിക പ്രവേശനവും നേടി. 24,978 പേർക്ക് അലോട്ട്‌മെന്റ് ലഭിച്ചിട്ടും പ്രവേശനം ലഭിച്ചില്ല. മതിയായ രേഖകളില്ലാത്തതിനാൽ 1195 വിദ്യാർത്ഥികളുടെ പ്രവേശനം നിരസിച്ചു. ആകെ 2,46,638 വിദ്യാർത്ഥികളാണ് ആദ്യ അലോട്ട്‌മെന്റിൽ ഉൾപ്പെട്ടിരുന്നത്. മോഡൽ റെസിഡൻഷ്യൽ സ്‌കൂളുകളിൽ 1318 പേർക്കാണ് അലോട്ട്‌മെന്റ് ലഭിച്ചത്. ഇതിൽ 869 പേർ സ്ഥിരം പ്രവേശനവും 114 പേർ താത്കാലിക പ്രവേശനവും നേടി. വൊക്കേഷണൽ ഹയർസെക്കൻഡറിയിൽ 13,813 പേർ പ്രവേശനം നേടി. ആകെ 4,44,772 അപേക്ഷകളാണ് പ്ലസ് വൺ പ്രവേശനത്തിന് ഉള്ളത്. ഒന്നാം ഓപ്ഷൻ ലഭിച്ചവർ സ്ഥിരംപ്രവേശനമാണ് നേടിയത്. മറ്റ് ഓപ്ഷനുകൾ ലഭിച്ചവർ സ്ഥിരപ്രവേശനമോ താത്കാലിക പ്രവേശനമോ നേടി. 22ന് രണ്ടാം അലോട്ട്‌മെന്റും 29ന് മൂന്നാം അലോട്ട്‌മെന്റും നടക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDUCATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA