SignIn
Kerala Kaumudi Online
Saturday, 15 August 2026 1.39 AM IST

പ്രളയ ദുരന്തം തടയാൻ സ്മാർട്ട് പദ്ധതി,​ രൂപരേഖ മുഖ്യമന്ത്രിക്ക് മുന്നിൽ അവതരിപ്പിച്ചു

READ ENGLISH VERSION
f

തിരുവനന്തപുരം: സംസ്ഥാനത്ത് അടിക്കടിയുണ്ടാകുന്ന പ്രളയ ദുരന്തങ്ങൾ ഒഴിവാക്കാൻ സ്മാർട്ട് പദ്ധതി. റൂർക്കി ഐ.ഐ.ടി, പാലക്കാട് ഐ.ഐ.ടി, കോട്ടയം ഐ.ഐ.ഐ.ടി എന്നിവിടങ്ങളിലെ വിദഗ്ദ്ധർ തയ്യാറാക്കിയതാണിത്. 'കേരള ഫ്ലഡ് റെസിലിയൻസ് ഇനിഷ്യേറ്റീവ്' എന്ന പദ്ധതിയുടെ രൂപരേഖ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും മുന്നിൽ അവതരിപ്പിച്ചു.

തീവ്രമഴ, നഗരങ്ങളിലെ വെള്ളക്കെട്ട്, നദീതീര പ്രളയം, ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ തുടങ്ങിയവ നേരിടാൻ ശാസ്ത്രീയ രീതികളടക്കമാണ് രൂപരേഖയിൽ. പദ്ധതിയുടെ പ്രായോഗികത,​

സാമ്പത്തിക ബാദ്ധ്യത,​ നടപ്പാക്കൽ രീതികൾ എന്നിവ വിശദമായി പരിശോധിക്കാൻ ജലവിഭവ വകുപ്പിനോടും ദുരന്തനിവാരണ വകുപ്പിനോടും മുഖ്യമന്ത്രി വി.ഡി. സതീശൻ നിർദ്ദേശിച്ചു.

ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം. ഇതിന്റെ അടിസ്ഥാനത്തിലാകും തുടർനടപടി. മന്ത്രിമാരായ എ.പി.അനിൽ കുമാർ,സണ്ണി ജോസഫ്, ടി.സിദ്ദിഖ്, മോൻസ് ജോസഫ്,​ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ എന്നിവരും യോഗത്തിൽ പങ്കെടുത്തു.

എ.ഐ സഹായം

 പ്രളയ സാദ്ധ്യതയുള്ള പ്രദേശങ്ങൾ മുൻകൂട്ടി കണ്ടെത്തി മുന്നറിയിപ്പ് നൽകാൻ സംവിധാനം. കൃത്യതയാർന്ന മഴ പ്രവചന സംവിധാനങ്ങൾ

 ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിംഗ്, റിമോട്ട് സെൻസിംഗ്, ഹൈഡ്രോഡൈനാമിക് മോഡലിംഗ് തുടങ്ങിയ സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തും

പുഴകൾ, തടാകങ്ങൾ, കായലുകൾ എന്നിവയിലെ എക്കലും മണ്ണും നീക്കം ചെയ്യുന്ന നടപടികൾ നീരൊഴുക്ക് പഠിച്ച് നടപ്പാക്കും

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FLOOD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA