SignIn
Kerala Kaumudi Online
Tuesday, 06 October 2026 1.40 AM IST

പനി വ്യാപകം; തലസ്ഥാനത്ത് ഷിഗെല്ല

fever

തിരുവനന്തപുരം: ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുമ്പോഴും പനിയും മറ്റ് പകർച്ചവ്യാധികളും ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണത്തിൽ കുറവില്ല. ഇന്നലെ 7966 പേർ കൂടി പനി ബാധിതരായി ആശുപത്രികളിലെത്തി. തലസ്ഥാനത്ത് ചാലയിൽ ഒരാൾക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. .

ചിക്കൻപോക്‌സും മിക്ക ജില്ലകളിലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇന്നലെ സംസ്ഥാനത്ത് 74 പേർക്കാണ് ചിക്കൻപോക്‌സ് ബാധിച്ചത്. 21 പേർക്ക് ഡങ്കിപ്പനി സ്ഥീകരിച്ചപ്പോൾ 90 പേർ ഡങ്കി ലക്ഷണങ്ങളേടെ ചികിത്സയിലാണ്. 7 പേർക്ക് മലേറിയയും പരിശോധനയിൽ കണ്ടെത്തി. മഴയും വെയിലും ഇടവിട്ടുള്ള കാലാവസ്ഥ പകർച്ചവ്യാധികളുടെ വ്യാപനത്തിന് കാരണമാകുന്നുണ്ടെന്നാണ് നിഗമനം. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലടക്കം പകർച്ച വ്യാധികൾക്കുള്ള എല്ലാത്തരം മരുന്നുകളും ഉറപ്പാക്കാൻ ആരോഗ്യവകുപ്പ് നിർദ്ദേശം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FEVER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA