SignIn
Kerala Kaumudi Online
Wednesday, 14 October 2026 1.02 AM IST

പനി ബാധിതർ കൂടി; ചിക്കുൻ ഗുനിയ വ്യാപകം

1

തിരുവനന്തപുരം: രോഗപ്രതിരോധ പ്രവർത്തനം വ്യാപകമാക്കുമ്പോഴും വിവിധതരം പനികളും ചിക്കുൻ ഗുനിയയും അടക്കം വ്യാപകമാകുന്നു. ഡങ്കിപ്പനിയും കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നു. കഴിഞ്ഞദിവസം പനിബാധിച്ച് 7,617 പേർ ചികിത്സതേടി. ഇതിൽ 6 പേർക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. എലിപ്പനി, മലേറിയ ബാധിതരും കൂട്ടത്തിലുണ്ട്.

ഡെങ്കിപ്പനി, ചിക്കുൻഗുനിയ തുടങ്ങിയ പകർച്ചവ്യാധികളുടെ പ്രതിരോധം ശക്തിപ്പെടുത്താൻ കളക്ടർമാരുടെ അദ്ധ്യക്ഷതയിൽ കോർഡിനേഷൻ കമ്മിറ്റി രൂപീകരിക്കാൻ ആരോഗ്യമന്ത്രി കെ.മുരളീധരൻ നിർദ്ദേശം നൽകിയിരുന്നു. ഇതുസംബന്ധിച്ച നടപടികൾ സ്വീകരിക്കാൻ ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയെ ചുമതലപ്പെടുത്തി. ആരോഗ്യവകുപ്പ് ഇതുമായി ബന്ധപ്പെട്ട പ്രവർത്തനം നടത്തുമ്പോഴും രോഗവ്യാപനത്തിൽ കുറവില്ല.

ഇടവിട്ടുള്ള മഴകാരണം വെള്ളം കെട്ടിനിന്ന് കൊതുക് വളരാനുള്ള സാദ്ധ്യത കൂടുതലാണ്. അതിനാൽ കൊതുകിന്റെ പ്രജനന സാദ്ധ്യതയുള്ള ഉറവിടം നശിപ്പിച്ച് ഡ്രൈഡേ ആചരിക്കണമെന്ന സർക്കാറിന്റെ ആഹ്വാനം പൂർണ്ണതോതിൽ നടപ്പാക്കപ്പെടുന്നില്ലെന്നാണ് ആക്ഷേപം. പനിബാധിത മേഖലകളിൽ പനിക്ലിനിക്കുകൾ കൂടുതൽ ശക്തിപ്പെടുത്തിയിട്ടുണ്ടെന്നും ആവശ്യമായ സ്ഥലങ്ങളിൽ പുതുതായി ആരംഭിക്കാനും ക്രമീകരണമൊരുക്കിയിട്ടുണ്ടെന്നാണ് അധികൃതരുടെ വിശദീകരണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FEVER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA