SignIn
Kerala Kaumudi Online
Monday, 05 October 2026 9.30 AM IST

പ്രവാസികളുടെ സുരക്ഷിതമായ പുനരധിവാസം രാജ്യത്തെ സമ്പദ്ഘടനയ്ക്ക് അത്യാവശ്യം,​ വിമാനനിരക്ക് കുറയ്ക്കണമെന്ന് കേന്ദ്രത്തിന് മുഖ്യമന്ത്രിയുടെ കത്ത്

kk

തിരുവനന്തപുരം: രാജ്യത്തെ വർദ്ധിപ്പിച്ച വിമാനനിരക്ക് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രവ്യോമയാന മന്ത്രി ജ്യോതിരാദിത്യസിന്ധ്യക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചു. വിമാനനിരക്ക് കുത്തനെ വര്‍ദ്ധിപ്പിച്ചിരിക്കുന്ന സാഹചര്യത്തില്‍ പ്രവാസികളുടെ മടക്കത്തിന് കേന്ദ്രസര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ അനിവാര്യമാണെന്ന് കാണിച്ചാണ് മുഖ്യമന്ത്രി കത്തയച്ചത്.

കൊവിഡിലും ലോക്ക്ഡൗണിലും മഹാമാരി കാലത്ത് തൊഴിലില്ലാതെ ദുരിതമനുഭവിച്ചവരാണ് നമ്മുടെ പ്രവാസി സഹോദരങ്ങള്‍. ഫ്ലൈറ്റ് നിരക്ക് രണ്ടും മൂന്നും മടങ്ങ് കുത്തനെ കൂടിയ സാഹചര്യത്തില്‍ ഇവരുടെ മടങ്ങിപ്പോക്കിന് കേന്ദ്രസര്‍ക്കാരിന്റെ ഇടപെടല്‍ അനിവാര്യമായിരിക്കുന്നു. പ്രവാസി സഹോദരങ്ങളുടെ സുരക്ഷിതമായ പുനരധിവാസം രാജ്യത്തിന്റെ സമ്പദ്ഘടനയുടെ മുന്നോട്ടുപോക്കിന് കൂടി അത്യന്താപേക്ഷിതമാണ്. ഇതെല്ലാം കണക്കിലെടുത്ത് കേന്ദ്രസര്‍ക്കാര്‍ ഫ്ലൈറ്റ് നിരക്ക് കുറയ്ക്കാനുള്ള അടിയന്തര നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GULF, CM PINARAYI VIJAYAN, FLIGHT RATE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA