SignIn
Kerala Kaumudi Online
Tuesday, 14 July 2026 5.02 AM IST

സ്വർണക്കൊള്ളയിൽ സർക്കാരിന് ഒന്നും ചെയ്യാൻ പറ്റുന്നില്ല: മന്ത്രി മുരളീധരൻ 

കോഴിക്കോട്: കോടതി ഇടപെടൽ മൂലം ശബരിമല സ്വർണക്കൊള്ളയിൽ സർക്കാരിന് ഒന്നും ചെയ്യാൻ കഴിയുന്നില്ലെന്ന് ദേവസ്വം മന്ത്രി കെ. മുരളീധരൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. എസ്.ഐ.ടി കുറ്റപത്രം സമർപ്പിക്കുന്നില്ല. ഇത് സ്വർണക്കൊള്ള നടത്തിയവർക്ക് രക്ഷപ്പെടുന്നതിന് സഹായകമാകും. കോടതിയോട് ധിക്കാരമോ ബഹുമാനക്കുറവോ ഇല്ല, എന്നാൽ സർക്കാരിന് കുറച്ച് സ്വാതന്ത്ര്യം വേണം. തീരുമാനമെടുക്കാൻ അധികാരം വേണം. സർക്കാരിന്റെ ഭാഗത്ത് തെറ്റുണ്ടെങ്കിൽ കോടതിക്ക് തിരുത്താം. ഒരുവശത്ത് കോടതി, മറുവശത്ത് ബോർഡ് എന്ന നിലയാണ്. താഴമൺ തന്ത്രി സംശയമുനയിലാണ്. തന്നെ തന്ത്രി സ്ഥാനത്തു നിന്ന് മാറ്റി മകനെ നിയമിക്കണമെന്ന് തന്ത്രി ആവശ്യപ്പെട്ടു. ബോർഡ് തീരുമാനം കോടതിക്ക് വിട്ടു. ഈ നിലപാട് ശരിയല്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GOLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA