SignIn
Kerala Kaumudi Online
Tuesday, 29 September 2026 7.54 AM IST

സപ്ലൈ ഓഫീസുകളിൽ ഫ്രണ്ട് ഓഫീസ്

gr

ആലപ്പുഴ: സംസ്ഥാനത്തെ എല്ലാ ജില്ലാ-താലൂക്ക് സപ്ലൈ ഓഫീസുകളിലും പൊതുജനങ്ങൾക്കായി സഹായ കേന്ദ്രവും ഫ്രണ്ട് ഓഫീസും സജ്ജമാക്കുമെന്ന് മന്ത്രി ജി.ആർ.അനിൽ പറഞ്ഞു. ജില്ലാ സപ്ലൈ ഓഫീസിന്റെ നവീകരിച്ച കെട്ടിടത്തിന്റെയും സ്മാർട്ട് റേഷൻ കാർഡിന്റെയും വിതരണോദ്ഘാടനം കളക്ടറേറ്റിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.
അടുത്തവർഷത്തോടെ സംസ്ഥാനത്തെ എല്ലാ ജില്ലാ-താലൂക്ക് സപ്ലൈ ഓഫീസുകളും ഇ-ഓഫീസുകളാക്കി മാറ്റും. റേഷൻ കാർഡിലെ തെറ്റുതിരുത്തുന്നതിനുള്ള അപേക്ഷ റേഷൻ കടകളിൽ സ്ഥാപിക്കുന്ന പെട്ടികളിൽ സമർപ്പിക്കാം. ഇവ എല്ലാ ആഴ്ചയും റേഷനിംഗ് ഇൻസ്‌പെക്ടർമാർ ശേഖരിച്ച് സപ്ലൈ ഓഫീസുകളിലെത്തിച്ച് നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GRAB
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA