SignIn
Kerala Kaumudi Online
Friday, 19 June 2026 1.49 AM IST

വി.വി.രാജേഷിനെതിരെ കോടതിയലക്ഷ്യ ഹർജി

a

കൊച്ചി: റോഡ് കൈയേറി പരിപാടി നടത്തിയ സംഭവത്തിൽ തിരുവനന്തപുരം മേയർ വി.വി.രാജേഷ് അടക്കമുള്ളവർക്കെതിരെ ഹൈക്കോടതിയിൽ കോടതിയലക്ഷ്യ ഹർജി. മരട് സ്വദേശി എൻ.പ്രകാശ് സമർപ്പിച്ച ഹർജി ജസ്റ്റിസ് അനിൽ കെ.നരേന്ദ്രൻ, ജസ്റ്റിസ് എസ്.മുരളീ കൃഷ്ണ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് അടുത്തയാഴ്ച പരിഗണിക്കാൻ മാറ്റി.

ആമയിഴഞ്ചാൻ കനാൽ ശുചീകരണ പ്രചാരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പുനർജനി പരിപാടിക്കായി ജൂൺ 5ന് റോഡ് തടസപ്പെടുത്തിയത് മേയറുടെ അറിവോടെയാണെന്ന് ഹർജിയിൽ പറയുന്നു. പരിപാടിയുടെ ഭാഗമായി നടന്ന വാക്കത്തണിൽ മേയറും കേരള സർവകലാശാല വൈസ് ചാൻസലറും പങ്കെടുത്തിരുന്നു. റോഡ് തടസപ്പെടുത്തി പരിപാടികൾ നടത്തരുതെന്ന ഹൈക്കോടതി ഉത്തരവ് മറികടന്നതിനാൽ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA