SignIn
Kerala Kaumudi Online
Sunday, 04 October 2026 10.00 AM IST

എൻ.പി.മുരളീകൃഷ്ണന് ചലച്ചിത്ര മേള മാദ്ധ്യമ പുരസ്‌കാരം

iffk-award
24-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിലെ അച്ചടിവിഭാഗം റിപ്പോർട്ടിംഗിനുള്ള ജൂറിയുടെ പ്രത്യേക പരാമർശത്തിന് അർഹനായ എൻ.പി.മുരളീകൃഷ്ണന് സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ പുരസ്‌കാരം സമ്മാനിക്കുന്നു. മന്ത്രി എ.കെ ബാലൻ, അർജന്റീനിയൻ സംവിധായകൻ ഫെർണാണ്ടോ സൊളാനസ്, ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ, സെക്രട്ടറി മഹേഷ് പഞ്ചു, റാണി ജോർജ് തുടങ്ങിയവർ സമീപം

തിരുവനന്തപുരം: 24-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിലെ അച്ചടിവിഭാഗം റിപ്പോർട്ടിംഗിനുള്ള ജൂറിയുടെ പ്രത്യേക പരാമർശത്തിന് കേരളകൗമുദി തിരുവനന്തപുരം ബ്യൂറോയിലെ റിപ്പോർട്ടർ എൻ.പി.മുരളീകൃഷ്ണൻ അർഹനായി. ഡിസംബർ 6 മുതൽ 13 വരെ കേരളകൗമുദിയിൽ പ്രസിദ്ധീകരിച്ച ചലച്ചിത്രമേള വാർത്തകൾ പരിഗണിച്ചാണ് പുരസ്‌കാരം. നിശാഗന്ധിയിൽ നടന്ന ചടങ്ങിൽ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ പുരസ്‌കാരം സമ്മാനിച്ചു. 2015, 2018 വർഷങ്ങളിലെ ചലച്ചിത്രമേളകളിലും മികച്ച റിപ്പോർട്ടിംഗിനുള്ള പുരസ്‌കാരം നേടിയിരുന്നു. പാലക്കാട് ആനക്കര മേലഴിയം സ്വദേശിയാണ്. തിരുവനന്തപുരം ഗവ.ഫോർട്ട് സംസ്‌കൃത സ്‌കൂൾ അദ്ധ്യാപികയായ അജിതയാണ് ഭാര്യ. മകൾ: നിള.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: IFFK2019
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA