SignIn
Kerala Kaumudi Online
Monday, 14 September 2026 4.11 PM IST

പുരുഷനാണെന്ന ഒറ്റക്കാരണം കൊണ്ട് പ്രിവിലേജുമായി ജനിക്കുന്ന തെണ്ടികൾ; ആൺകുട്ടികളെ ഇഷ്ടമില്ലെന്ന് ഇന്ദുമേനോൻ

indu-menon

പ്രണയത്തെക്കുറിച്ചും, ജെൻഡർ പൊളിറ്റിക്സിനെക്കുറിച്ചുമൊക്കെ വളരെ മനോഹരമായ കഥകളെഴുതിയ എഴുത്തുകാരിയാണ് ഇന്ദുമേനോൻ. ലിംഗപരമായ വേർതിരിവിനെതിരെ അമ്മയോട് പടപൊരുതിയിട്ടുണ്ടെന്ന് ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരിക്കുകയാണ് അവർ.

'ഞാൻ എന്റെ മോനെക്കൊണ്ട് എച്ചിൽ പാത്രങ്ങൾ കഴുകിക്കില്ലെന്ന് എന്റെ അമ്മ രാവിലെ എന്നോട് പ്രസ്താവിക്കുമ്പോൾ, ഓഹോ അപ്പോൾ ഞാൻ കഴുകുമെന്ന് വിചാരിക്കുന്നുണ്ടോയെന്നൊരു വീർ എന്റെയകത്ത് ഉണ്ടായിരുന്നു. എന്റെ ഡ്യൂട്ടി ഞാൻ വളരെ കൃത്യമായി ചെയ്തിരുന്നു. വീടിന്റെ ഉമ്മറം ഞാൻ പകുതി വരയ്ക്കും. ആ പകുതി മാത്രം അടിച്ചുവാരും, പകുതി മാത്രം തുടക്കും. മുഴുവനായി ചെയ്തൂടേയെന്ന് അമ്മ ചോദിക്കും.ബാക്കി പകുതി അമ്മയോ മകനോ ചെയ്യട്ടെ.


ഞാൻ എപ്പോഴും പറയും എനിക്ക് ഈ ആൺകുട്ടികളോട് തീരെ ഇഷ്ടമില്ല. പുരുഷനാണെന്ന ഒറ്റക്കാരണം കൊണ്ട് പ്രിവിലേജുമായി ജനിക്കുന്ന തെണ്ടികളാണ് ഇവർ. ഞാൻ എന്റെ മോനോട് പറയും ഈ വീട്ടിൽ നോ പ്രിവിലേജ് എന്ന്. ആൺകുട്ടിയായി ജനിച്ചത് നിന്റെ കഷ്ടകാലമാണെന്ന്. ആൺകുട്ടികളോട് എനിക്ക് സ്പർദ്ധ തന്നെയുണ്ടായിരുന്നു. പുരുഷൻ എന്ന് പറഞ്ഞാൽ രണ്ട് രീതിയിൽ മാത്രമേ നല്ലതുള്ളൂവെന്ന് ഒരുകാലത്ത് ഞാൻ പറയാറുണ്ടായിരുന്നു. അച്ഛൻ എന്ന് പറയുന്നത് ഭയങ്കര നല്ലതാണ്. എക്‌സെപ്ഷൻസ് ഉണ്ടാകാം. പൊതുവെ അച്ഛൻ എന്ന രൂപം അലിവ്, കനിവ്, സ്‌നേഹം...അവനവന്റെ മോൾ എന്ന സാധനമുണ്ട്. കാമുകനും നല്ലതാണ്. ടോക്സിക്കായ റിലേഷൻഷിപ്പുകളെക്കുറിച്ചല്ല ഞാൻ പറയുന്നത്. ഇതേ ഐറ്റം ഭർത്താവായാൽ, മകനായാൽ, സഹോദരനായാൽ ഭയങ്കര കുഴപ്പം പിടിച്ച ജീവികളാണിവർ. ഞാൻ മനസിലാക്കുന്നത് സ്ത്രീകൾക്ക് അഡ്രസ് ചെയ്യാവുന്ന ബെറ്റർ ഫോം അച്ഛനും കാമുകനുമാണ്. കംപാരറ്റിവിലി.

കാമുകനെ പോലെ പെരുമാറുന്ന ഭർത്താക്കന്മാർ ഉണ്ടായിരിക്കും ഇല്ലെന്ന് ഞാൻ പറയുന്നില്ല. എന്റെ അഭിപ്രായമാണ്. എനിക്കൊരു മകനാണ് ജനിക്കുന്നതെന്നറിഞ്ഞപ്പോൾ ഞാൻ വളരെയധികം ദു:ഖിച്ചു. എനിക്ക് ചെറിയ ആൺകുട്ടികളെ ഇഷ്ടമില്ല. അവർ അനുഭവിക്കുന്ന പ്രിവിലേജാണ് കാരണം.'- ഇന്ദുമേനോൻ ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. അടുത്ത ജന്മം പുരുഷനാകുകയാണെങ്കിൽ മുസ്ലീം പുരുഷനായാൽ മതിയെന്നും ഇന്ദുമേനോൻ വ്യക്തമാക്കി. കൂടുതൽ സ്വതന്ത്രനാണവനെന്ന് അവർ കൂട്ടിച്ചേർത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: INDUMENON, BOY, MEN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA