SignIn
Kerala Kaumudi Online
Friday, 02 October 2026 3.00 AM IST

യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ മദ്യക്കുപ്പി: ഉന്നത വിദ്യാഭ്യാസ വകുപ്പ് അന്വേഷിക്കും

investigation

തിരുവനന്തപുരം: യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ നിന്ന് മദ്യക്കുപ്പികളും കല്ലുകളും വലിച്ചെറിഞ്ഞതിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു. എസ്.എഫ്.ഐ പ്രവർത്തകർ കല്ലെറിഞ്ഞതാണ് സംഘർഷത്തിന് കാരണമായതെന്ന യൂത്ത് കോൺഗ്രസിന്റെ പരാതിയെത്തുടർന്നാണ് അന്വേഷണം. വിദ്യാർത്ഥികൾ അല്ലാത്തവർ ഹോസ്റ്റലിൽ അനധികൃതമായി താമസിക്കുന്നുണ്ടോയെന്നും ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നുണ്ടോയെന്നും പരിശോധിക്കാൻ സമിതിയെ നിയോഗിച്ചു. മദ്യക്കുപ്പിയും ലഹരി സാധനങ്ങളും യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റലിൽ എത്തിയത് ഗൗരവമുള്ളതാണ്. ഇത്തരം പ്രവണതകൾ തടയാൻ നടപടി ഉണ്ടാകുമെന്ന് മന്ത്രി റോജി എം.ജോൺ പറഞ്ഞു. മന്ത്രി ഒ.ജെ ജനീഷിന്റെ വാഹനം തടഞ്ഞതും അതിലെ ദേശീയ പതാക തകർത്തതും അംഗീകരിക്കാനാവില്ല. പ്രകോപനം ഇല്ലാതെയാണ് യൂത്ത് കോൺഗ്രസ് പ്രകടനത്തിന് നേരെ എസ്.എഫ്.ഐ ആക്രമണം നടത്തിയത്. സമരം നടത്തുന്നവരെ കല്ലെറിഞ്ഞാൽ പൊലീസ് ഇടപെടുന്നത് സ്വാഭാവികമണെന്നും മന്ത്രി വ്യക്തമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: INVESTIGATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA