SignIn
Kerala Kaumudi Online
Sunday, 05 July 2026 2.15 AM IST

കള്ളനെ താക്കോൽ ഏൽപ്പിക്കുന്ന പോലെ

1

തൃശൂർ: സംസ്ഥാന ആസൂത്രണ ബോർഡിലെ നിയമനത്തട്ടിപ്പ് പി.എസ്.സി വിജിലൻസ് അന്വേഷിക്കുന്നത് കള്ളനെ താക്കോൽ ഏൽപ്പിക്കുന്നതിന് തുല്യമെന്ന് മന്ത്രി ഒ.ജെ. ജനീഷ്. കീഴുദ്യോഗസ്ഥർക്ക് മേലുദ്യോഗസ്ഥരോട് കാര്യങ്ങൾ ചോദിച്ചറിയേണ്ട അവസ്ഥയാണ്. ഡി.ജി.പി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ കേസ് അന്വേഷിക്കണമെന്നാണ് യൂത്ത് കോൺഗ്രസ് നിലപാടെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തിൽ അടിയന്തരമായി ഇടപെടും. നിയമ വഴി പരിശോധിക്കും. അടുത്ത മന്ത്രിസഭാ യോഗത്തിൽ ഇക്കാര്യങ്ങൾ ആവശ്യപ്പെടുമെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് സർക്കാർ മാറിയ കാര്യം പി.എസ്.സി ഓർക്കണമെന്നും മന്ത്രി പറഞ്ഞു. ഡി.വൈ.എഫ്.ഐക്കാരെ ഈ വിഷയത്തിൽ ഒരിടത്തും കാണാനില്ലെന്നും അദ്ദേഹം പരിഹസിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: JANEESH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA