SignIn
Kerala Kaumudi Online
Saturday, 25 July 2026 1.11 AM IST

കലാമണ്ഡലത്തിൽ ക്രമക്കേട് ആരോപണം : പരിശോധന തുടങ്ങി

aa

ചെറുതുരുത്തി: കേരള കലാമണ്ഡലത്തിലെ ഓഫീസ് ഓട്ടോമേഷൻ പദ്ധതിയിൽ അഞ്ചുകോടി രൂപയുടെ ക്രമക്കേട് നടന്നെന്ന ആരോപണത്തിൽ ധനകാര്യവകുപ്പ് ഇൻസ്‌പെക്ഷൻ വിഭാഗത്തിന്റെ പരിശോധന. ജോയിന്റ് സെക്രട്ടറി, ഡെപ്യൂട്ടി സെക്രട്ടറിയുൾപ്പെടെയുള്ള ആറംഗ സംഘമാണ് വ്യാഴാഴ്ച മുതൽ പരിശോധന നടത്തുന്നത്. പേപ്പർലെസ് ഓഫീസ് ലക്ഷ്യമിട്ട് നടപ്പാക്കിയ പദ്ധതിയിൽ ക്രമക്കേടെന്ന ഓഡിറ്റ് റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണിത്.

2018-19 കാലത്തെ എക്‌സിക്യൂട്ടീവ് ബോർഡ് തീരുമാനപ്രകാരം അന്നത്തെ വൈസ് ചാൻസലർ ടി.കെ.നാരായണന്റെ കാലത്ത് പദ്ധതിക്കായി ഹാർഡ്‌വെയർ, നെറ്റ്‌വർക്കിംഗ്, സോഫ്റ്റ്‌വെയർ എന്നിവയ്ക്കായി 5.45 കോടി അനുവദിച്ചതിൽ 5.23 കോടി ചെലവഴിച്ചു. ചില കമ്പ്യൂട്ടറുകളും സി.സി ടിവി സംവിധാനവും സ്ഥാപിച്ചതല്ലാതെ ഓഫീസ് ഓട്ടോമേഷൻ സോഫ്റ്റ്‌വെയർ പ്രവർത്തനക്ഷമമായില്ലെന്നാണ് ആരോപണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KALAMANDALAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA