SignIn
Kerala Kaumudi Online
Monday, 15 June 2026 5.00 PM IST

'റീനയെ മാറ്റിയത് നല്ലകാര്യം, അവർ ഉത്തരവാദിത്തമില്ലാത്ത ഉദ്യോഗസ്ഥ'; ആരോഗ്യമന്ത്രി പറഞ്ഞത് ശരിയെന്ന് ഗണേശ് കുമാർ

READ ENGLISH VERSION
ganesh-kumar

തിരുവനന്തപുരം: ആരോഗ്യവകുപ്പ് ഡയറക്‌ടർ സ്ഥാനത്ത് നിന്ന് ഡോ. കെ ജെ റീനയെ മാറ്റിയത് നല്ല തീരുമാനമെന്ന് മുൻ മന്ത്രി കെ ബി ഗണേശ് കുമാർ. റീന ഉത്തരവാദിത്തമില്ലാത്ത ഉദ്യോഗസ്ഥയാണെന്നും നിയമസഭ കമ്മിറ്റിയെ പോലും അവർ അനുസരിച്ചിരുന്നില്ലെന്നും ഗണേശ് കുമാർ പറഞ്ഞു. ഇത് നേരിട്ടറിയാവുന്ന കാര്യമാണ് അതിനാൽ ബഹുമാനിച്ചില്ലെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ പറഞ്ഞത് ശരിയാകാമെന്നും അദ്ദേഹം വ്യക്തമാക്കി. നിപ പ്രതിരോധത്തിൽ ആരോഗ്യമന്ത്രിക്ക് വീഴ്‌ചയുണ്ടായെന്നും ഗണേശ് കുമാർ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ആരോഗ്യവകുപ്പ് ഡയറക്‌ടർ സ്ഥാനത്ത് നിന്ന് ഡോ. കെ ജെ റീനയെ മാറ്റിയത്. അഡീഷണൽ ഡയറക്‌ടറായ ഡോ. വി മീനാക്ഷിക്കാണ് പുതിയ ചുമതല. ഹെൽത്ത് സർവീസസ് ഡയറക്‌ടറുടെ പൂർണ അധിക ചുമതലയാണ് മീനാക്ഷിക്ക് നൽകിയിരിക്കുന്നത്. എറണാകുളം പബ്ലിക് ഹെൽത്ത് ലബോറട്ടറി ഡയറക്‌ടറായാണ് ഡോ. റീനയെ ഇപ്പോൾ നിയമിച്ചിരിക്കുന്നത്.

ആരോഗ്യമന്ത്രിയുടെ അതൃപ്‌തിയാണ് റീനയുടെ സ്ഥാനചലനത്തിന് പിന്നിലെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. പകർച്ചവ്യാധി സമയത്ത് ഡോ. റീന അവധിയെടുത്തതിൽ കെ മുരളീധരന് അതൃപ്‌തിയുണ്ടായിരുന്നു. കോഴിക്കോട് നിപ സ്ഥിരീകരിച്ചതും ഷിഗെല്ല ബാധയെത്തുടർന്ന് മരണം റിപ്പോർട്ട് ചെയ്യുകയും ചെയ്‌ത സാഹചര്യത്തിലാണ് റീനയെ സ്ഥലംമാറ്റിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KB GANESH KUMAR, K MURALEEDHARAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA