
തിരുവനന്തപുരം: വസ്തുതരംമാറ്റത്തിനുള്ള ഓൺലൈൻ അപേക്ഷകൾ തീർപ്പാക്കാൻ റവന്യുവകുപ്പിലെ 1319 ജീവനക്കാരുടെ പുനർവിന്യാസം ഈ മാസംതന്നെ പൂർത്തിയാക്കും. 27 ആർ.ഡി.ഒ മാർക്ക് പുറമെ 78 താലൂക്കുകളിലായി നിയമിക്കുന്ന ഡെപ്യൂട്ടി കളക്ടർമാർക്ക് കൂടി അപേക്ഷ തീർപ്പാക്കാൻ അധികാരം നൽകുന്ന ബിൽ സബ്ജക്ട് കമ്മിറ്റി അംഗീകരിച്ചു. സെപ്തംബറിൽ നിയമസഭ ഇത് പാസാക്കിയാൽ നടപടികൾക്ക് വേഗം കൂടും. പ്രതിദിനം 500 ഓളം അപേക്ഷകളാണ് ലഭിക്കുന്നത്.
ലാൻഡ് റവന്യു കമ്മിഷണർ പുനർവിന്യസിക്കാമെന്ന് കണ്ടെത്തിയിട്ടുള്ള 197 എൽ.ഡി ടൈപ്പിസ്റ്റുമാരും 201 യു.ഡി ടൈപ്പിസ്റ്രുമാരും ഓഫീസ് അറ്റൻഡന്റ് തസ്തികകളിൽ പുനർവിന്യസിക്കാൻ കഴിയുന്ന 921 പേരുമുൾപ്പെടെ 1319 ജീവനക്കാരെ ജോലിഭാരം കൂടുതലുള്ള ഓഫീസുകളിലേക്ക് പുനർവിന്യസിക്കാൻ ലാൻഡ് റവന്യു കമ്മിഷണറെ ചുമതലപ്പെടുത്തി കഴിഞ്ഞ രണ്ടാം തീയതി ഉത്തരവിറക്കിയിരുന്നു. ഒരു മാസത്തിനുള്ളിൽ നടപടികൾ പൂർത്തിയാക്കണം.
25 സെന്റ് വരെയുള്ള തരംമാറ്റം സൗജന്യമാണ്. അതിൽ കൂടുതൽ സ്ഥലമുണ്ടെങ്കിൽ സൗജന്യം ഒഴിവാക്കി തരംമാറ്റുന്ന മൊത്തം വസ്തുവിന്റെയും ന്യായവിലയുടെ 10 ശതമാനം ഫീസാണ് സർക്കാർ ഈടാക്കിയിരുന്നത്. എന്നാൽ സൗജന്യം അനുവദിച്ചിട്ടുള്ള 25 സെന്റ് കഴിച്ചുള്ള സ്ഥലത്തിനുമാത്രം ന്യായവിലയുടെ അടിസ്ഥാനത്തിൽ ഫീസ് ഈടാക്കിയാൽ മതിയെന്ന് ഹൈക്കോടതി അടുത്തിടെ വിധിച്ചു. ഇതിനെതിരെ സുപ്രീം കോടതിയെ സമീപിക്കാൻ എ.ജിയോട് നിയമോപദേശം തേടിയിരിക്കുകയാണ് സർക്കാർ.
#സർക്കാരിന് ലഭിച്ചത് 1150 കോടി
2,98,469
2022 ഫെബ്രുവരി മുതൽ
കിട്ടിയ അപേക്ഷകൾ
75,914
തീർപ്പാക്കിയത്
2,22,555
ശേഷിക്കുന്നത്
1150. 36 കോടി
2018 മുതൽ 2023 ജൂൺവരെ
സർക്കാരിന്റെ വരുമാനം
1319
പുനർവിന്യസിക്കുന്ന
ജീവനക്കാർ
വസ്തുതരംമാറ്ര അപേക്ഷകൾ കെട്ടിക്കിടക്കുന്ന സാഹചര്യം ആറുമാസത്തിനുള്ളിൽ ഒഴിവാക്കും. ഇതിനുള്ള പ്രത്യേക പദ്ധതിക്ക് രൂപം കൊടുത്തിട്ടുണ്ട്.
-റവന്യൂ മന്ത്രി കെ.രാജൻ
(നിയമസഭയിൽ പറഞ്ഞത്)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |