SignIn
Kerala Kaumudi Online
Wednesday, 16 September 2026 11.31 AM IST

ശ്രീനാഥിനെയും പ്രയാഗയെയും ഇന്ന് ചോദ്യം ചെയ്യും

k

കൊച്ചി: ഗുണ്ടാനേതാവ് ഓംപ്രകാശിന്റെ ലഹരിപ്പാർട്ടിയിൽ പങ്കെടുത്ത സിനിമാതാരങ്ങളായ ശ്രീനാഥ് ഭാസിക്കും പ്രയാഗ മാർട്ടിനും ചോദ്യം ചെയ്യലിന് ഹാജരാകാൻ പൊലീസ് നോട്ടീസ് നൽകി. ഇവരുടെ വീടുകളിലെത്തിയാണ് നോട്ടീസ് നൽകിയത്. ഇന്ന് രാവിലെ 10ന് മരട് പൊലീസ് സ്റ്റേഷനിലെത്തണം.

ഓംപ്രകാശിനെ ഫോണിൽ ബന്ധപ്പെട്ട തമ്മനം ഫൈസൽ, പാർട്ടി നടന്ന കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലിലെത്തിയ ബ്രഹ്മപുരം സ്വദേശി അലോഷി കെ. പീറ്റർ, ഭാര്യ സ്‌നേഹ എലിസബത്ത്, അങ്കമാലി സ്വദേശി പോൾ ജോസ് എന്നിവരെ ഇന്നലെ ചോദ്യം ചെയ്തു. ലഹരിപ്പാർട്ടിയിലേക്ക് താരങ്ങളെയടക്കം എത്തിച്ച എളമക്കര സ്വദേശി ബിനു ജോസഫുമായി ബന്ധമുള്ളവരാണിവർ. പാർട്ടിക്കെത്തിയ മറ്റ് 14 പേർക്കും പൊലീസ് നോട്ടീസ് നൽകും.

ഗുണ്ടാ നേതാവ് ഭായ് നസീറിന്റെ അനുയായിയായ ബിനുവിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. ഓംപ്രകാശും കൊല്ലം സ്വദേശിയായ കൂട്ടാളിയും നേരത്തെ അറസ്റ്റിലായിരുന്നു. പാർട്ടിക്ക് കൊക്കെയ്നെത്തിച്ചത് ബിനുവാണെന്നാണ് നിഗമനം. പാർട്ടിയിൽ പങ്കെടുത്ത ദമ്പതികളെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്. എന്നാൽ പ്രയാഗ നല്ല കുട്ടിയാണെന്നും ആരോപണങ്ങളിലൂടെ മോശക്കാരിയാക്കാൻ ശ്രമിക്കരുതെന്നും പിതാവ് മാർട്ടിൻ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

രാസപരിശോധനയിൽ ഹോട്ടൽ മുറിയിൽ നിന്ന് കണ്ടെത്തിയ സിപ്പ് ലോക്ക് കവറിൽ കൊക്കെയ്ൻ സാന്നിദ്ധ്യം സ്ഥിരീകരിച്ചതായി കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ പുട്ട വിമലാദിത്യ പറഞ്ഞു. ഓംപ്രകാശിന് ലഹരിപ്പാർട്ടി സംഘടിപ്പിക്കാൻ ഹോട്ടലുകളിൽ മുറിയെടുത്ത് നൽകിയ തിരുവാങ്കുളത്ത് താമസിക്കുന്ന തിരുവനന്തപുരം സ്വദേശി ബോബി ചലപതി ഒളിവിലാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA