
തൃക്കരിപ്പൂർ: തൃക്കരിപ്പൂർ എം.എൽ.എ സന്ദീപ് വാര്യർക്ക് ഫോണിലൂടെ വധഭീഷണി ലഭിച്ചതായി പരാതി. വെടിവച്ച് കൊല്ലുമെന്നാണ് ഭീഷണിപ്പെടുത്തിയത്. ചന്തേര പൊലീസ് അന്വേഷണം ആരംഭിച്ചു. പിന്നിൽ കൊല്ലം സ്വദേശിയാണെന്നും ആർ.എസ്.എസ് പ്രവർത്തകനാണെന്നുമുള്ള സൂചനകളുണ്ട്. വാരാണസിയിൽ നിന്നാണ് ഫോൺവിളി വന്നത്. ഫോൺ നമ്പറിന്റെയും കോൾ രേഖകളുടെയും വിശദാംശങ്ങൾ ശേഖരിച്ച് പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. സൈബർ വിഭാഗത്തിന്റെ സഹായവും തേടിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |