SignIn
Kerala Kaumudi Online
Monday, 01 June 2026 3.06 AM IST

സ്‌ഫോടകവസ്തു ശേഖരം: ഉറവിടം തേടി എൻ.ഐ.എ

d

കൊച്ചി: കേരളത്തിലേക്ക് വൻതോതിലെത്തിച്ച സ്‌ഫോടക വസ്‌തുക്കളുടെ ഉറവിടംതേടി തമിഴ്നാട്ടിലും കർണാടകത്തിലും ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) അന്വേഷണം വ്യാപിപ്പിച്ചു. ക്വാറി ആവശ്യങ്ങൾക്കായി കൊണ്ടുവന്നതെന്ന് പറയുന്ന സ്‌ഫോടക വസ്‌തുക്കൾ രാജ്യസുരക്ഷാഭീഷണിയായി കണക്കാക്കിയാണ് എൻ.ഐ.എയുടെ നടപടി. ശനിയാഴ്ച കണ്ണൂർ, മലപ്പുറം, കാസർകോട് ജില്ലകൾക്ക് പുറമെ തമിഴ്നാട്ടിലും കർണാടകത്തിലുമായി 19 സ്ഥലങ്ങളിൽ എൻ.ഐ.എ കൊച്ചി യൂണിറ്റ് റെയ്ഡ് നടത്തിയിരുന്നു. ട മലപ്പുറം ജില്ലയിലെ ചെമ്മമ്മാട് തലപ്പാറ റോഡിലെ ഫർഹ ഹോളോ ബ്രിക്‌സ് കമ്പനി വളപ്പിൽ നിന്ന് സ്‌ഫോടക വസ്തുക്കൾ പിടിച്ചെടുത്ത പൊലീസ് കേസിലാണ് എൻ.ഐ.എയുടെ അന്വേഷണം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NIA JELETIN STICK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA