SignIn
Kerala Kaumudi Online
Monday, 01 June 2026 2.44 AM IST

എൻ.ജി.ഒ അസോ. പോര് പരിഹരിക്കാൻ ശ്രമം

e

തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണത്തിലെത്തിയതിന് പിന്നാലെ എൻ.ജി.ഒ അസോസിയേഷനിലെ ഭിന്നത പരിഹരിക്കാനുള്ള ശ്രമമാരംഭിച്ച് കോൺഗ്രസ് നേതൃത്വം. രമ്യമായി പരിഹാരമുണ്ടാക്കാനാണ് നീക്കം. കെ.പി.സി.സി പ്രസിഡന്റ് ഉൾപ്പെടെയുള്ളവർ അസോസിയേഷൻ ഭാരവാഹികളുമായി ഇന്ന് ചർച്ച നടത്തിയേക്കും. കഴിഞ്ഞദിവസം നടന്ന സംസ്ഥാന സമ്മേളന സമാപനവേദിയിൽ ചേരിതിരിഞ്ഞ് സംഘർഷമുണ്ടായതാണ് പ്രശ്‌നങ്ങൾ വഷളാക്കിയത്. സംസ്ഥാന ഭാരവാഹി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള പ്രതിഷേധമാണ് സംഘർഷത്തിനുകാരണമായത്. സംസ്ഥാന കമ്മിറ്റിയിൽ പ്രാതിനിദ്ധ്യം ലഭിച്ചില്ലെന്ന പരാതിയുമായി മുൻ അദ്ധ്യക്ഷന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിഷേധിക്കുകയായിരുന്നു. പുതിയ ഭാരവാഹികളുടെ നേതൃത്വത്തിലുള്ളവർ കൈയേറ്റം ചെയ്‌തെന്ന് ഇവർ ആരോപിക്കുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA