
തിരുവനന്തപുരം: സംസ്ഥാനത്ത് അന്യസംസ്ഥാന തൊഴിലാളികളെന്ന വ്യാജേന താമസിക്കുന്ന ബംഗ്ലാദേശികളെ കണ്ടെത്താൻ പൊലീസ് പരിശോധന തുടങ്ങി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരമാണിത്. വിവിധ ജില്ലകളിൽ നിന്ന് നിരവധി ബംഗ്ലാദേശ് പൗരന്മാരെ പൊലീസിന്റെ തീവ്രവാദ വിരുദ്ധ വിഭാഗം പിടികൂടിയിട്ടുണ്ട്. പാലാരിവട്ടത്തും കഴക്കൂട്ടത്തും തൃശൂരിലും പറവൂരിലും നിന്ന് ബംഗ്ലാദേശികളെ പിടികൂടി. നിയമാനുസൃത രേഖകളില്ലാതെ അനധികൃതമായി തങ്ങിയിരുന്നവരാണ് പിടിയിലായത്. ബംഗ്ലാദേശികളെ വിദേശകാര്യമന്ത്രാലയത്തിന്റെ നടപടിക്രമങ്ങൾ പൂർത്തിയാക്കി നാടുകടത്തും. തീവ്രവാദബന്ധമുണ്ടോയെന്നും കുറ്റകൃത്യങ്ങളിൽ പ്രതിയാണോയെന്നും പരിശോധിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |